

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷത്തിലേക്ക് അടുക്കുന്നു. 6,484,939 പേർക്കാണ് ലോകത്ത് രോഗം സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 382,368 ആയും ഉയർന്നിരിക്കുകയാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 3010483 ആണ്. മരണസംഖ്യയിലും കൊവിഡ് കേസുകളിലും അമേരിക്കയാണ് മുന്നിൽ.
ബ്രസീലിലെ നിത്യേനയുള്ള കണക്കുകൾ ആശങ്ക നൽകുന്നതാണ്. ബ്രസീലിൽ ചൊവ്വാഴ്ച കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും റെക്കോർഡ് വർധനയാണുണ്ടായത്. ബ്രസീലില്‍ ചൊവ്വാഴ്ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 28,936 പേര്‍ക്കാണ്. 1,262 പേരാണ് ഒറ്റ ദിവസം കൊവിഡ് ബാധിതരായി രാജ്യത്ത് മണപ്പെട്ടത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയേക്കാള്‍ മുന്നിൽ നിൽക്കുകയാണ് ബ്രസീല്‍. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബ്രസീലിലെ കൊവിഡ് ബാധിതരുടെ എണ്ണം 558,237 ആണ്. ആകെ മരണങ്ങൾ 31,309 ആയി. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അമേരിക്കയിൽ ആയിരത്തിലേറെ മരണങ്ങളാണ് ഉണ്ടായത്. ചൊവ്വാഴ്ച അമേരിക്കയിൽ 1134 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 21,882 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1281205 ആയി. അമേരിക്കയിൽ മാത്രം 108,059 പേരാണ് വൈറസ് ബാധിച്ചു മരണപ്പെട്ടത്. രാജ്യത്ത് 1,127,172 പേർ ചികിത്സയിലുള്ളത്തിൽ 17,114 പേരുടെ നില ഗുരുതരമാണ്.
വേൾഡോമീറ്ററിന്‍റെ കണക്ക് പ്രകാരം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 207,191 ആയി ഉയർന്നിരിക്കുന്നു. മരണസംഖ്യ 5,829 ആണെന്നും കണക്കുകൾ പറയുന്നു. ഈ റിപ്പോർട്ടിൽ ഔദ്യോഗിക സ്ഥിരീകരണം ആരോഗ്യമന്ത്രാലത്തിന്റേതായിട്ടു ഉണ്ടാവും.
ഇന്ത്യയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്നലെയും രണ്ടായിരത്തിലേറെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 72,000 കവിഞ്ഞിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,300 ആണ്. 103 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചുള്ള മരണങ്ങളുടെ എണ്ണം 2465 ആയിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ ഇറ്റലി (233,515), യുകെ (277985), സ്പെയിൻ (287012), റഷ്യ (423,741), ബ്രസീൽ, അമേരിക്ക എന്നീ രാജ്യങ്ങൾ മാത്രമാണുള്ളത്.
Post Your Comments