

ചൈനയില്‍ തുടക്കം കുറിച്ച കൊറോണ വൈറസ് ബാധ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും, കനത്ത നഷ്ട്ടം വിതയ്ക്കുന്നത് തുടരുമ്പോൾ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇതുവരെ 61.5 ലക്ഷം കവിഞ്ഞു. ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം
ലോകത്ത് കൊവിഡ്-19 രോഗികളുടെ എണ്ണം 6,154,035 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ രോഗബാധയെതുടര്‍ന്ന് മരിച്ചവരുടെ എണ്ണം 370,893 കവിഞ്ഞു. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,048,505 കൊവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇതില്‍ 2,995,002 പേരുടെ നില ആശങ്കാജനമല്ല. എന്നാൽ 54,503 രോഗികള്‍ അതീവഗുരുതരാവസ്ഥയിലാണ്. ആശുപത്രിവിട്ട 12 ശതമാനം രോഗികളും മരിച്ചതായിട്ടാണ് കണക്കുകൾ പറയുന്നത്. ബാക്കിയുള്ള 88 ശതമാനമാവട്ടെ രോഗവിമുക്തി നേടി. അത് 2,734,637 പേരാണ്.
കൊവിഡ് രോഗം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അമേരിക്കയിൽ ഇതുവരെ 1,816,820 രോഗബാധിതരാണ് ഉള്ളത്. ഇതുവരെ 105,557 മരണങ്ങൾ ആണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെറും 535,238 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്. 1,176,025 പേർ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. രോഗ ബാധയിൽ, അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ നിൽക്കുന്ന ബ്രസീലിൽ അഞ്ച് ലക്ഷത്തിനടുത്ത് രോഗികളാണ് ഉള്ളത്. നിലവില്‍ 498,440 രോഗബാധിതർ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ബ്രസീലിൽ മരണനിരക്ക് കുറവാണ്. 28,834 കൊവിഡ് മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 205,371 രോഗികള്‍ രോഗമുക്തി നേടി. കൊവിഡ് രോഗബാധിതരുടെ പട്ടികയില്‍ ലോകത്ത് ഒൻപതാമത് ഉള്ള ഇന്ത്യയിൽ181,8227 രോഗികളാണ് ഉള്ളത്. 5,185 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കൊവിഡ് രോഗികള്‍ ഉള്ളത്. എന്നാൽ രാജ്യത്തെ വൈറസ് ബാധിതരിൽ ഏതാണ്ട് 50 ശതമാനത്തിനടുത്ത് രോഗ രോഗമുക്തി നേടാനായി. 86,936 രോഗികൾ രോഗം ഭേദമായി വീടുകളിലേക്ക് പോയിട്ടുണ്ട്.
Post Your Comments