

ലോകവ്യാപകമായി കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4 .70 ലക്ഷ്യത്തിലേക്ക്. ലോകത്ത് ഞായറാഴ്ച രാവിലെ വരെ 8,922,027 പേർക്കാണ് രോഗബാധ ഉണ്ടായത്. വൈറസ് ബാധയിൽ ഇതുവരെ ജീവന് പൊലിഞ്ഞവരുടെ എണ്ണം 466,862 ആണ്. ലോകത്ത് ഇത് വരെ 4,743,513 പേര്‍ക്ക് രോഗ മുക്തി നേടാനായി. വരൾഡോ മീറ്ററിന്റെ രാവിലെ 11 മണിവരെയുള്ള കണക്കുകൾ ആണ് ഇക്കാര്യം പറയുന്നത്.
രോഗം കഠിന അവസ്ഥയിലുള്ള 3,711,652 പേരിൽ 54,505 പേരുടെ നില ഗുരുതരമാണ്.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 2,330,578, ബ്രസീല്‍- 1,070,139, റഷ്യ- 576,952, ഇന്ത്യ- 411,727, ബ്രിട്ടന്- 303,110, സ്പെയിന്- 2,93,018, പെറു- 2,51,338, ഇറ്റലി- 2,38,275, ചിലി- 2,36,748, ഇറാന്- 2,02,584.
ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള എല്ലാ രാജ്യങ്ങളിലും രണ്ടു ലക്ഷത്തിേലേറെ കോവിഡ് ബാധിതരുണ്ട് എന്നതാണ് ശ്രദ്ധേയം. മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം അമേരിക്ക- 1,21,980, ബ്രസീല്‍- 50,058, റഷ്യ- 8,002, ഇന്ത്യ- 13,277, ബ്രിട്ടന്- 42,589, സ്പെയിന്- 28,322, പെറു- 7,861, ഇറ്റലി- 34,610, ചിലി- 4,295, ഇറാന്- 9,507 എന്നിങ്ങനെയാണ്.
Post Your Comments