

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കോവിഡ് പശ്ചാതലത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാകരുതെന്ന് സുപ്രീംകോടതി പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം പറഞ്ഞു ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ പ്രോസിക്ക്യൂഷന്‍ പരാജയപ്പെട്ടിട്ടും പ്രതിക്ക് ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം ഉണ്ടായത്.
പ്രതി പിടിയിലായി നിശ്ചിത സയത്തിനുള്ളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാതിരുന്നാല്‍ സെഷന്‍ 167(2) പ്രകാരം പ്രതിക്ക് ജാമ്യം നല്‍കേണ്ടതുണ്ട്. ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തുന്നതിനോ ജാമ്യം നിഷേധിക്കുന്നതിനോ ലോക്ക്ഡൗണ്‍ ഒരു കാരണമായി പറയരുതെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു. അശോക് ഭൂഷന്റെ നേതൃത്വത്തല്‍ ജസ്റ്റിസ് എം.ആര്‍ ഷാ, വി രാമസുബ്രമണ്യന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്, മദ്രാസ് ഹൈക്കോടതിയുടെ വിധി മറികടന്ന് പ്രതിക്ക് തുടർന്ന് ജാമ്യം അനുവദിക്കുകയായിരുന്നു.
Post Your Comments