

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണ്. ഞായറാഴ്ച 1233 പേർക്കെതിരെയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിനു പോലീസ് കേസെടുത്തത്. 1275 പേർ അറസ്റ്റിലായി. ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് 649 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3048 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ക്വാറന്റൈൻ ലംഘിച്ചതിന് പത്ത് കേസുകളും രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച ഏറ്റവും കൂടുതല്‍ കേസുകൾ രജിസ്റ്റർ ചെയ്തതു കൊല്ലം ജില്ലയിലാണ്. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. ജില്ല തിരിച്ചുള്ള കണക്കുകൾ, കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ ഇങ്ങനെയാണ്.
തിരുവനന്തപുരം സിറ്റി – 69, 58, 46, തിരുവനന്തപുരം റൂറൽ – 107, 103, 39, കൊല്ലം സിറ്റി – 161, 169, 63, കൊല്ലം റൂറൽ – 196, 206, 177, പത്തനംതിട്ട – 35, 42, 27, ആലപ്പുഴ- 51, 63, 15, കോട്ടയം – 18, 60, 4, ഇടുക്കി – 52, 18, 0, എറണാകുളം സിറ്റി – 92, 95, 38, എറണാകുളം റൂറൽ – 76, 41, 26, തൃശൂർ സിറ്റി – 59, 89, 33, തൃശൂർ റൂറൽ – 81, 102, 50, പാലക്കാട് – 62, 70, 40, മലപ്പുറം – 22, 30, 13, കോഴിക്കോട് സിറ്റി – 42, 42, 30, കോഴിക്കോട് റൂറൽ – 36, 61, 16, വയനാട് – 66, 14, 31, കണ്ണൂർ – 8, 12, 1
Post Your Comments