

കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ വീണ്ടും ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും പ്രതിരോധ നടപടിയെന്നോണം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ പിന്വലിക്കപ്പെടുമ്പോള് ജാഗ്രത കൈവിടരുതെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്.
ആരോഗ്യരംഗത്തു മാത്രമല്ല സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കോവിഡ് മഹാമാരി ലോകത്തെ നയിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ഡോ.ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു. ഇത് നാലാം തവണയാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തുന്നത്. ദശാബ്ദങ്ങളോളം ജനങ്ങള്‍ കോവിഡിന്റെ പരിണിതഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളിലും അദ്ദേഹം സമാന മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ എത്തി നിൽക്കുന്നത് എന്നതിനാൽ ഈ മുന്നറിയിപ്പിന് ഏറെ പ്രാധാന്യം അർഹിക്കുന്നു.
Post Your Comments