

രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ സംബന്ധിച്ച് തീരുമാനം ആയില്ല. ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായാണ് ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കാന്‍ തിരുമാനം. രണ്ടാം ഘട്ടത്തില്‍ മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവൂ.
സംസ്ഥാനങ്ങളുമായും, കേന്ദ്രഭരണ പ്രദേശങ്ങളുമായുമുള്ള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ കോച്ചിംഗ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിയ മാര്‍ഗനിര്‍ദ്ദേശത്തില്‍
ഇക്കാര്യം പറയുന്നു. സ്കൂള്‍ തലത്തിലും രക്ഷിതാക്കളുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തണമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. കൂടിയാലോചനകള്‍ക്ക് ശേഷം ജുലൈയില്‍ അന്തിമ തിരുമാനം കൈക്കൊള്ളും. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയമായിരിക്കും, സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.
Post Your Comments