വിമാനടിക്കറ്റ് എടുക്കാൻ കഴിവില്ലാത്ത ഇന്ത്യക്കാർക്ക് ക്ഷേമനിധിയിൽ നിന്നും ടിക്കറ്റിനുള്ള സഹായം.
News

വിമാനടിക്കറ്റ് എടുക്കാൻ കഴിവില്ലാത്ത ഇന്ത്യക്കാർക്ക് ക്ഷേമനിധിയിൽ നിന്നും ടിക്കറ്റിനുള്ള സഹായം.

വന്ദേ ഭാരതിന്റെ ഭാഗമായി നാട്ടിൽ വരുന്നതിന് സ്വന്തമായി വിമാനടിക്കറ്റ് എടുക്കാൻ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാർക്കും എംബസ്സി/കോൺസുലേറ്റ് ക്ഷേമനിധിയിൽ നിന്നും ടിക്കറ്റിനുള്ള സഹായം മതിയായ രേഖകളോടെ സമീപിച്ചാൽ, കിട്ടുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ബുധനാഴ്ച കേരള ഹൈക്കോടതിയെ അറിയിച്ചു.
ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ടിക്കറ്റിനുള്ള അപേക്ഷയോടപ്പം പാസ്‌പോർട്ടും വിസയും സമർപ്പിക്കണം. എന്തുകൊണ്ട് ടിക്കറ്റെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല എന്നതിനെക്കുറിച്ചുള്ള ഒരു സ്വയം സാക്ഷ്യം അപേക്ഷയോടൊപ്പം നൽകണം. അതാത് എംബസ്സി/കോൺസുലേറ്റുകളിൽ ആണ് ഇതിനായി അപേക്ഷ സമർപ്പിക്കേണ്ടത്. കൊറോണവൈറസ് വ്യാപനത്തെത്തുടർന്ന് ദുരിതത്തിലായ സൗദി അറേബ്യയിലും യു എ ഇ യിലും ഖത്തറിലും ജോലി ചെയ്യുന്ന മൂന്ന് തൊഴിലാളികളുടെ ഭാര്യമാരാണ് റിട്ട് ഹർജ്ജിയുമായി കോടതിയെ സമീപിച്ചത്.

Related Articles

Post Your Comments

Back to top button