വിമാനത്തിൽ യാത്രക്കാരന്റെ മരണം,കൊവിഡ് സുരക്ഷയെ ഒന്നടങ്കം ഞെട്ടിക്കുന്നു.
GulfNewsNationalHealth

വിമാനത്തിൽ യാത്രക്കാരന്റെ മരണം,കൊവിഡ് സുരക്ഷയെ ഒന്നടങ്കം ഞെട്ടിക്കുന്നു.

ലാഗോസില്‍ നിന്ന് മുംബയിലേക്ക് വന്ന എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവം കൊവിഡ് സുരക്ഷയെ ഒന്നടങ്കം ഞെട്ടിക്കുകയാണ്. പനി ബാധിച്ച യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കൊവിഡ് പരിശോധനയെല്ലാം നടത്തിയിട്ടാണ് ഇയാളെ വിമാനത്തില്‍ കയറ്റിയതെങ്കില്‍ പിന്നെങ്ങനെയാണ് ഈ മരണം സംഭവിച്ച്തെന്ന താണ് ഉത്തരം കിട്ടാത്ത ചോദ്യം. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയില്ലെന്നു പറയുന്നതിലെ ശരിയും, തെറ്റും ആണ് ഇതിൽ അങ്ക സൃഷ്ടിക്കുന്നത്. മരണപ്പെട്ട ആൾ വിമാനത്തിൽ കയറുന്നതിനു മുൻപ് ആവശ്യമായ പരിശോധന നടന്നിട്ടില്ല എന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

വിമാനത്തിനുള്ളില്‍ 42 കാരനായ യാത്രക്കാരന്‍ വിറയ്ക്കുന്നതായി കണ്ടതായി മറ്റ് യാത്രക്കാര്‍ പറയുന്നുണ്ട്. കാരണം തിരക്കുമ്പോൾ തനിക്ക് മലേറിയ ഉണ്ടെന്നാണ് യാത്രക്കാരന്‍ എയര്‍ ഇന്ത്യ ജീവനക്കാരെ അറിയിക്കുന്നത്. ശ്വസിക്കാന്‍ ബുദ്ധിമുട്ടായപ്പോൾ വിമാനത്തിലെ ജീവനക്കാര്‍ ഇയാൾക്ക് ഓക്സിജനും നല്‍കി. പിന്നീട് വിമാനത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീഴുകയും,വായില്‍ നിന്ന് രക്തസ്രാവമുണ്ടായി മരിക്കുകയുമായിരുന്നു. പുലര്‍ച്ചെ 3: 40 നാണ് വിമാനം മുംബയ് വിമാനത്താവളത്തില്‍ എത്തുന്നത്. എന്നാല്‍ സ്വാഭാവിക കാരണങ്ങളാലാണ് യാത്രക്കാരന്‍ മരിച്ചതെന്നാണ് ഇപ്പോൾ എയര്‍ ഇന്ത്യ ഇത് സംബന്ധിച്ച് നൽകുന്ന വിശദീകരണം. യാത്രക്കാരന് പനി ഉണ്ടായിരുന്നുവെന്നത് എയര്‍ ഇന്ത്യ, നിഷേധിക്കുകയാണ്. പനി ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ ലാഗോസ് മെഡിക്കല്‍ സ്‌ക്രീനിംഗ് ടീം ഇത് കണ്ടെത്തുമായിരുന്നുവെന്നും എയര്‍ ഇന്ത്യ അധികൃതർ പറയുന്നു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ ബന്ധുക്കളെ അറിയിക്കുകയും മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഫ്യൂമിഗേഷനായി വിമാനം മാറ്റുകയും ചെയ്തതായിട്ടാണ് എയര്‍ ഇന്ത്യ പറയുന്നത്.

Related Articles

Post Your Comments

Back to top button