

വിദേശത്തുനിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ഹൈക്കോടതി. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെത്തുന്നവര്‍ക്ക് എന്‍ഒസി നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി ഇടപെടല്‍ ഉണ്ടായത്. വിമാനങ്ങള്‍ക്ക് എന്‍ഒസി നല്കണമെങ്കില് യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം സംസ്ഥാന സർക്കാരിന്റേതാണെന്നാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ അറിയാനും, കോവിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന വ്യവസ്ഥ ആര് വെച്ചതെന്നറിയാനും, പ്രവാസികളെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ആശയവിനിയങ്ങള്‍ മുഴുവൻ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
Post Your Comments