

.
താഴത്തങ്ങാടിയിൽ പട്ടാപ്പകൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് ക്വട്ടേഷൻ സംഘമെന്നു പൊലീസിന് വിവരം ലഭിച്ചു. പണമിടപാടുകളിൽ ഉൾപ്പെടെ സജീവമായി ഇടപെടാറുള്ള താഴത്തങ്ങാടിയിലെ സംഘത്തിന്റെ പങ്കാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. വീട്ടിൽനിന്ന് അക്രമികൾ മോഷ്ടിച്ച കാർ കൊച്ചിയിലെത്തിയതായും പൊലീസിന് മനസിലാക്കാനായിട്ടുണ്ട്. രണ്ട് ദിവസത്തിനകം പ്രതികളെ പിടികൂടാനാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. സംഭവവുമായി ബന്ധപെട്ടു ക്വട്ടേഷൻ സംഘങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
മുൻകൂർ ഇവരോട് വൈരാഗ്യമുള്ളവർ നിയോഗിച്ച ക്വട്ടേഷൻ സംഘമായിരിക്കും കൃത്യം നിർവഹിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അന്വേഷണം നീങ്ങുന്നതും അതുവഴിക്കാണ്. കൊല്ലപ്പെട്ട ഷീബ സാലിക്കും ഭർത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഫോണുകൾ രണ്ടും കൊണ്ടുപോയത് തെളിവുകൾ നശിപ്പിക്കാനായിരിക്കണം. ഈ ടെലിഫോൺ നമ്പറുകളിലേക്കു നേരത്തെ വന്ന കോളുകളും, സാമ്പത്തിക ഇടപാടുമായി നടന്ന ഫോൺ നമ്പറുകളും അന്വേഷിക്കപ്പെടാതിരിക്കാനാണ് ഫോണുകൾ കൂടി അക്രമികൾ കൊണ്ടുപോയിരുന്നത് എന്നാണു പോലീസ് വിലയിരുത്തുന്നത്. സാമ്പത്തിക ഇടപാടുമായി ബന്ധപെട്ടു നിലനിന്നിരുന്ന തർക്കമാണു പക പോക്കലിലേക്കും, കൊലപാതകത്തിലേക്കും നയിച്ചതെന്നാണു സൂചന നൽകുന്നത്. താഴത്തങ്ങാടിയിലെ ക്വട്ടേഷൻ സംഘത്തിലേക്കാണ് സംശയങ്ങൾ വിരൽ ചൂണ്ടുന്നത്. അതേസമയം കോട്ടയത്തെ പ്രമുഖ ക്വട്ടേഷൻ സംഘങ്ങൾ പോലീസിന്റെ നിരീക്ഷണത്തിലുമാണ്.
അക്രമികൾ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സാലിയെത്തേടി എത്തിയിരിക്കുന്നത്. ദമ്പതികളെ ആക്രമിക്കാൻ മാരകായുധങ്ങൾ ഉപയോഗിച്ചിട്ടില്ല എന്നതാണ് നിർണ്ണായകം. ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് ഇത് ചൂടിക്കാണിക്കുന്നത്. തർക്കം മുറുകിയപ്പോൾ പ്രകോപിതരായ അക്രമികൾ മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും തലയ്ക്കടിച്ചു വീഴ്ത്തിയത്. ശരീരത്തിൽ വൈദ്യുതി വൈദ്യുതി കമ്പികൾ ചുറ്റിയെങ്കിലും ഷോക്കടിപ്പിച്ചതിന്റേയും തെളിവുകളില്ല. കവർച്ചാ ശ്രമമെന്ന് വരുത്തിതീർത്ത് അന്വേഷണം വഴിതെറ്റിക്കാനാണു അക്രമികൾ ശ്രമിച്ചിരിക്കുന്നത്.ഇതിനു എവണ്ടിയാണ് കാറും സ്വർണവും കവർന്നതെന്നും പോലീസ് കരുതുന്നു. ഷീബയുടെ ശരീരത്തിലേയും അലമാരയിലും സൂക്ഷിച്ച സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടുണ്ട്. ഇതിന്റെ കണക്ക് ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. കൊച്ചിയുടെ ബന്ധമുള്ളവരാണ് അക്രമികൾ. സിസിടിവി ദൃശ്യങ്ങൾ പരിശോധനയിൽ കാർ കൊച്ചിയിലേക്ക് കൊണ്ട് പോയതായ വിവരങ്ങളാണ് നൽകുന്നത്.
Post Your Comments