വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അമേരിക്ക.
NewsNationalWorld

വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അമേരിക്ക.

ഇന്ത്യ ചൈന അതിർത്തിയിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അമേരിക്ക. അതിര്‍ത്തിയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ വിദേശകാര്യമന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇന്ത്യയും ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്രസംഘടന ആശങ്ക അറിയിച്ചു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് സെക്രട്ടറി ജനറലിന്‍റെ വക്താവ് അഭ്യർഥിച്ചു. സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തുടങ്ങിയ ശ്രമങ്ങള്‍ ആശാവഹമാണെന്ന് ഐക്യരാഷ്ട്രസംഘടന നിരീക്ഷിച്ചു.

Related Articles

Post Your Comments

Back to top button