

ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. വിമാനത്താവളം നിര്‍മ്മിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏറ്റെടുക്കല്‍ നടപടിയ്ക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിനുവേണ്ടി റവന്യൂ പ്രിന്‍സിപ്പാള്‍ സെക്രട്ടറി ജയതിലകന്റെ ഉത്തരവ് ഇറക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തിരുന്നു. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമായിരിക്കും നടപടി. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു വർഷങ്ങളായി തർക്കമുള്ളതാണ്. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77 വകുപ്പ്പ്രകാരം കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഏറ്റെടുക്കുന്നത്.
ശബരിമല വിമാനത്താവളത്തിനായി എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പദ്ധതി ഭരണാനുമതിക്കായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിക്കു സമർപ്പിച്ചിരുന്നത്. വിമാനത്താവളം സ്പെഷൽ ഓഫിസർ വി.വി. തുളസീദാസ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) എന്നിവർ തയാറാക്കിയ പദ്ധതിക്കു ധനം, നിയമം, റവന്യു തുടങ്ങിയ വകുപ്പുകൾ അനുമതി നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഫയലിൽ തുടർന്ന് ഒപ്പുവെക്കുകയായിരുന്നു. ഇതോടെ റവന്യു വകുപ്പു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. വിമാനത്താവളം ലാഭകരമായി നടത്താമെന്നു സാധ്യതാ പഠനം നടത്തിയ ലൂയി ബഗ്ർ റിപ്പോർട്ട് ലോക്ഡൗണിനു മുൻപു സർക്കാർ അംഗീകരിച്ചിരുന്നു. വിശദ പഠന റിപ്പോർട്ട് തയാറാക്കാനുമുള്ള ചുമതലയും കൺസൽട്ടിങ് സ്ഥാപനമായ ലൂയി ബഗ്റിനു തന്നെ നൽകിയിരിക്കുകയാണ്. എസ്റ്റേറ്റ് തിരിച്ചെടുക്കാൻ കോട്ടയം കലക്ടർ കലക്ടർ പാലാ കോടതിയിൽ സിവിൽ കേസ് കൊടുത്തിട്ടുണ്ട്. ഇതിന്റെ തീരുമാനത്തിന് ശേഷമായിരിക്കും മറ്റുനടപടികൾ നടക്കുക. അതേസമയം, 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് നടക്കേണ്ടത്. എന്നാൽ സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാല്‍ പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവിൽ പറഞ്ഞിട്ടില്ല.
Post Your Comments