

ചലച്ചിത്രകാരൻ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് കേസ്.
അംഗന്‍വാടി ടീച്ചര്‍മാരുടെ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. അംഗന്‍വാടി ടീച്ചര്‍മാര്‍ വിദ്യാഭ്യാസമില്ലാത്തവരാണെന്ന് പറഞ്ഞ് ശ്രീനിവാസന്‍ അപമാനിച്ചെന്നാണ് പരാതി.
“ജപ്പാനിലൊക്കെ ചെറിയ കുട്ടികള്‍ക്ക് സൈക്യാട്രിയും സൈക്കോളജിയും പഠിച്ച അധ്യാപകരാണ് ക്ലാസ് എടുക്കുന്നത്. ഇവിടെ അങ്ങനെയാണോ? അംഗന്‍വാടി എന്നൊക്കെ പറഞ്ഞിട്ട്.. ഒരു വിദ്യാഭ്യാസവുമില്ലാത്ത, വേറെ ജോലിയൊന്നുമില്ലാത്ത സ്ത്രീകളാണ്. അവരുടെ നിലവാരത്തിലേക്കേ കുട്ടികള്‍ക്ക് വളരാനാവൂ,” ശ്രീനിവാസൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇത്തരം പരാമര്‍ശം നടത്തിയതാന് പ്രശ്നമായത്. ശ്രീനിവാസന്‍റെ പരാമർശം തങ്ങളെ വേദനിപ്പിച്ചതായി അംഗൻവാടി അധ്യാപികമാർ പറയുന്നു. ശ്രീനിവാസന്‍റെ പരാമർശം അപക്വവും അപലപനീയവുമാണെന്നാണ് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ പറയുന്നത്.
Post Your Comments