

വൈദ്യുതി ബില്ലിൽ സംസ്ഥാനത്തെ ജനങ്ങളെ ഷോക്കടിപ്പിച്ചു കൊണ്ടിരുന്ന സർക്കാർ, കുമിഞ്ഞുകൂടിയ പരാതികളുടെ പശ്ചാത്തലത്തില്‍ വൈദ്യുതി ബില്ലില്‍ ഇളവ് നൽകാൻ തീരുമാനിച്ചു. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിസി നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. അതേസമയം, 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിന്റെ 30 ശതമാനം സബ്‌സിഡി നല്‍കുമെന്നും ഒന്നിച്ച് തുക അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തവണ സൗകര്യം ലഭ്യമാക്കുമെന്നും, മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 25 ശതമാനമാണ് സബ്സിഡി. 150ന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനമായിരിക്കും സബ്സിഡി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അത് പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് തീരുമാനങ്ങള്‍ എടുക്കുകയായിരുന്നുവെന്നും, മുഖ്യമന്ത്രി പറഞ്ഞു. താരിഫ് ഘടനയിലോ വൈദ്യുതി നിരക്കിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നിച്ച് തുക അടയ്ക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണ വ്യവസ്ഥയില്‍ അടയ്ക്കാനുള്ള അവസരം അനുവദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിച്ഛേദിക്കില്ല. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഉപയോഗിച്ച വൈദ്യുതിയുടെ അളവ് കണക്കിലെടുക്കാതെ തന്നെ ഇത്തരത്തിലുള്ളവര്‍ക്ക് സൗജന്യം അനുവദിക്കും. മുഖ്യമന്ത്രി പറഞ്ഞു.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് യൂണിറ്റിന് ഒന്നര രൂപയാണ് നിരക്ക്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ബില്ലില്‍ ഇപ്പോഴത്തെ ഉപയോഗം എത്ര യൂണിറ്റായാലും ഒന്നര രൂപ തന്നെ നല്‍കിയാല്‍ മതി.
പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ഇത്തവണ അധികം ഉപഭോഗം മൂലമുണ്ടായ ബില്ലില്‍ ബില്‍ തുക വര്‍ദ്ധനവിന്റെ പകുതി സബ്സിഡി നല്‍കും. വൈദ്യുതി ബില്‍ അടയ്ക്കാന്‍ മൂന്ന് തവണ വരെ സമയം അനുവദിച്ചിരുന്നു. ഇത് അഞ്ച് തവണ വരെയാക്കും. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments