

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അതീവ ഗുരുതരാവസ്ഥയിലാണെന്നു ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ നില ഗുരുതരമാണെന്നാണ് ആശുപ്രത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. കഴിഞ്ഞ ദിവസം സച്ചിക്കു മറ്റൊരു ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നു എങ്കിലും രണ്ടാമത്തെ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയെ ജൂബിലി മിഷന് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന് നിലനിര്‍ത്തുന്നത്. 48 മുതല്‍ 72 മണിക്കൂറിനുശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരിക്കുന്നു.
പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ചോക്കലേറ്റാണ് സച്ചിയുടെ ആദ്യ സിനിമ. പൃഥ്വിരാജ്-ബിജു മേനോന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും വൻ വിജയം നേടിയിരുന്നു.
Post Your Comments