

സന്ദർശക വിസയിൽ സൗദിയിൽ മകളെയും കുടുംബത്തെയും കാണാനെത്തി കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാതിരുന്ന കോഴിക്കോട് നഗരത്തിലെ വ്യാപാരി തിരുവണ്ണൂർ മുതിരപറമ്പത്ത് അൽഫാസ് അഹമ്മദ് കോയ (72) സൗദിയിൽ അന്തരിച്ചു.
അൽ ഖോബാർ റാക്ക മുവാസാത്ത് ആശുപത്രിയിൽ ഞായറാഴ്‍ച ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൂന്ന് മാസത്തിലധികമായി മകളുടെ കുടുംബത്തോടൊപ്പം റാക്കയിൽ സന്ദർശക വീസയിൽ കഴിയുകയയിരുന്നു. ഭാര്യ ഇടുക്കിൽ ബിച്ചാമിനാബിക്കൊപ്പം എംബസിയിലും നോര്‍ക്കയിലും പോയി റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി വിമാന ടിക്കറ്റിനു കാത്തിരിക്കുന്നതിനിടെയാണ് മരണം. മക്കൾ: സാജിദ് (ഹായിൽ), റസ്‌വി (കാവേരി പ്ലാസ്റ്റിക്, കോഴിക്കോട്), ആൽഫാ (ദമാം). ജാമാതാക്കൾ. റഹ്‌ഫത്ത് പുത്തൻ വീട്ടിൽ (ദമാം), സക്കീന പഴയതോപ്പ്, ഇഷാരത്ത് പരേതനായ കുഞ്ഞഹമ്മദ്, അസ്സൻ കോയ, സകരിയ്യ, സാലു, അബ്ദുല്ല കോയ എന്നിവര്‍ സഹോദരങ്ങളാണ്.
Post Your Comments