സമൂഹ വ്യാപന സാധ്യത കണ്ണൂരിൽ ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളുംതലശ്ശേരിനഗരസഭയിൽ രണ്ട് വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചു.
News

സമൂഹ വ്യാപന സാധ്യത കണ്ണൂരിൽ ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളുംതലശ്ശേരിനഗരസഭയിൽ രണ്ട് വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചു.

സമൂഹ വ്യാപന സാധ്യത മുന്നിൽ കണ്ട്‌ കണ്ണൂർ ജില്ലയിലെ ധര്‍മ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തുകളും തലശ്ശേരി നഗരസഭയിലെ രണ്ട് വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചു. ധര്‍മ്മടം സ്വദേശിനിയായ 62 കാരി കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ 13 പേര്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. എവിടെ നിന്നാണ് ഇവര്‍ക്ക് രോഗബാധ ഉണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരുമായുള്ള സമ്പർക്കം വഴി രണ്ട് പേര്‍ക്കും കൊവിഡ് ബാധിച്ചത് കണ്ടെത്താനായിരുന്നു.

അതേസമയം കണ്ണൂരില്‍ ഞായറാഴ്ച ഏഴുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 229 ആണ്. ഇതില്‍ 126 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ ജില്ലയില്‍ 9459 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 64 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 89 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 9257 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 7118 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതില്‍ 6423 എണ്ണത്തിന്‍റെ ഫലം ലഭ്യമായി. 6011 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. 695 എണ്ണത്തിന്‍റെ ഫലം ഇനി കിട്ടാനുണ്ട്.

Related Articles

Post Your Comments

Back to top button