സര്‍ക്കാരിന് ദേവസ്വത്തിന്റെ സ്വത്തിലാണ് കണ്ണ്, കടകംപള്ളിക്ക് ആര്‍ത്തിയുണ്ടെങ്കില്‍ അത് ഭക്തരുടെ തലയില്‍ കെട്ടിവയ്ക്കരുത്.
NewsKerala

സര്‍ക്കാരിന് ദേവസ്വത്തിന്റെ സ്വത്തിലാണ് കണ്ണ്, കടകംപള്ളിക്ക് ആര്‍ത്തിയുണ്ടെങ്കില്‍ അത് ഭക്തരുടെ തലയില്‍ കെട്ടിവയ്ക്കരുത്.

സര്‍ക്കാരിന് ദേവസ്വത്തിന്റെ സ്വത്തിലാണ് കണ്ണ്. ഭക്തരുടെ കാര്യത്തില്‍ താല്‍പര്യമില്ല. കടകംപള്ളി സുരേന്ദ്രന് ആര്‍ത്തിയുണ്ടെങ്കില്‍ അത് ഭക്തരുടെ തലയില്‍ കെട്ടിവയ്ക്കരുത്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍,കോഴിക്കോട് പത്രസമ്മേളനത്തില്‍ ആണ് ഈ വിമര്ശനങ്ങള് ഉന്നയിച്ചത്.

കേരളത്തില്‍ വിശ്വാസികളുടെ കാര്യത്തില്‍ രണ്ട് തരം നീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോടാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യ വേദി, വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങി ആരോടെങ്കിലും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ ചോദിച്ചോ. എന്‍.വാസു മാത്രമാണോ സര്‍ക്കാര്‍ കണക്കില്‍ വിശ്വാസിയെന്നും സുരേന്ദ്രന്‍ ചോദിച്ചു. നിലവിലെ സാഹചര്യത്തില്‍ മുപ്പതാം തീയതി വരെ ക്ഷേത്രം തുറക്കേണ്ടതില്ല എന്ന നിലപാട് തന്നെയാണ് ബിജെപിക്കുമുള്ളതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊറോണ വ്യാപനം നടക്കുമ്പോൾ ക്ഷേത്രങ്ങൾ തുറക്കേണ്ടതില്ലെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. വിശ്വാസികള്‍ക്ക് തുറക്കാന്‍ താല്‍പര്യമില്ലെന്ന് പറയുമ്പോൾ ദേവസ്വം ബോര്‍ഡ് തങ്ങളുടെ ക്ഷേത്രങ്ങള്‍ തുറക്കുമെന്ന് വാശിപിടിക്കുകയാണ്. മുസ്ലീം മത മേലധ്യക്ഷന്മാര്‍ പള്ളികള്‍ തുറക്കില്ലെന്ന് തീരുമാനമെടുത്തു. ക്രൈസ്തവ ദേവാലയങ്ങളും ഇപ്പോള്‍ തുറക്കേണ്ടെന്ന നിലപാടിലാണ്. എന്നാല്‍ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു. വിശ്വാസികളെ മുഖവിലയ്‌ക്കെടുക്കുന്നില്ല. വിശ്വാസികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കാന്‍ ദേവസ്വം മന്ത്രി സൃരേന്ദ്രന്‍ ഡോക്ടറേറ്റ് എടുത്തിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെച്ച്‌ രക്ഷപ്പെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോൾ ശ്രമിക്കുന്നത്. കെ.സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button