സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ കോവിഡ് രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം.
NewsKeralaHealth

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ കോവിഡ് രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം.

ഹോട്ട് സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ തുടങ്ങിയ നിയന്ത്രണ മേഖലകളില്‍ നിന്നും തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമായി. മെഡിക്കല്‍ കോളേജ് പ്രവേശന കവാടത്തിന് സമീപമുള്ള പുതിയ അത്യാഹിത വിഭാഗത്തിലാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ചികിത്സാ കേന്ദ്രം അടിയന്തരമായി സജ്ജീകരിച്ചിരിക്കുന്നത്.


രോഗികള്‍ക്ക് കോവിഡ് ഭീതിയില്ലാതെ ചികിത്സ ലഭ്യമാക്കാനും ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുമാണ് പ്രത്യേക ചികിത്സാകേന്ദ്രം സജ്ജമാക്കിയത്. പുതിയ സംവിധാനം വഴി കോവിഡ് രോഗികളും മറ്റു രോഗികളും തമ്മിലുള്ള സമ്പര്‍ക്കം ഒഴിവാക്കാനും കോവിഡ് പ്രതിരോധം ശക്തിപ്പെടുത്താനാകും.
ട്രയേജ് മുതല്‍ ഓപ്പറേഷന്‍ തീയറ്റര്‍വരെയുള്ള വിപുലമായ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ട്രീറ്റ്‌മെന്റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐ.സി.യു., സ്രവ പരിശോധനാ കേന്ദ്രം, പ്രത്യേക എക്‌സ്‌റേ സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ പ്രത്യേകമായി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. സ്രവം എടുക്കുന്നതിനായി വിസ്‌ക് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.

Related Articles

Post Your Comments

Back to top button