

സംസ്ഥാന സര്‍ക്കാര്‍ വിഡ്ഢിത്തങ്ങള്‍ മാത്രം ചെയ്യുന്ന ശുപ്പാണ്ടി കഥാപാത്രമായി മാറിയിരിക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍. പ്രവാസികളുടെ കോവിഡ് പരിശോധനാ വിഷയത്തില്‍ സംസ്ഥാനം പ്രധാനമന്ത്രിക്ക് കത്തെഴുതിയത് ആളെ പറ്റിക്കാനാണെന്നാണ് എം കെ മുനീര്‍ കുറ്റപ്പെടുത്തുന്നത്. നോര്‍ക്ക എടുക്കേണ്ട തീരുമാനത്തിന് പ്രധാനമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുന്നത് എന്തിനാണെന്നാണ് എം കെ മുനീറിന്റെ ചോദ്യം.
കേരളവും കേന്ദ്രവും പ്രവാസികളുടെ കാര്യത്തില്‍ ഒളിച്ചുകളി നടത്തുകയാണ്. ഇരു സര്‍ക്കാരുകള്‍ക്കും പ്രവാസികളെ കൊണ്ടുവരാന്‍ താത്പര്യമില്ല. കോവിഡ് പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കൊണ്ടുവരാവൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം. ഇക്കാര്യം പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കോവിഡ് ടെസ്റ്റ് നടത്താനുള്ള ചെലവും പ്രായോഗിക ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ച് വ്യാപക പ്രതിഷേധം പ്രവാസ ലോകത്ത് ഉയരുകയാണ്. കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം വിമാനത്തില്‍ കൊണ്ടുവരണമെന്ന നിർദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്.
Post Your Comments