

കോവിഡ് നിബന്ധനകള്‍ പാലിച്ച് സര്‍വീസ് നടത്തുന്നത് നഷ്ടമാണെന്ന് പറഞ്ഞു സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തലാക്കി. സമരമല്ലെന്നാണ് പറയുന്നതെങ്കിലും, വർധിപ്പിച്ച ബസ് ചാർജ് കുറച്ചാണ് മുഖ്യകാരണമായി പറയുന്നത്. മിക്ക ജില്ലകളിലും നാമമാത്രമായ ബസുകള്‍ മാത്രമാണ് ചൊവ്വാഴ്ച സര്‍വീസ് നടത്തുന്നത്. ഇന്ന് സർവീസ് നടത്തുന്നവർ നാളെ ഉണ്ടാവില്ലെന്നും സൂചനയുണ്ട്. സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് പഴയ നിലയിലേക്ക് ആക്കിയതോടെയാണ് നേരത്തെ നടന്നുവന്ന സര്‍വീസുകള്‍ കൂടി ഭൂരിഭാഗവും ഉടമകളും, നിർത്തലാക്കുന്നത്. കോവിഡ് 19 ഭീതിയില്‍ യാത്രക്കാർ ബസ്സുകളിൽ കുറവാണ്. കുറഞ്ഞ ആളുകളെ പഴയ നിരക്കിലെ ടിക്കറ്റിൽ കൊണ്ടുപാകാൻ കഴിയില്ലെന്നാണ് സത്യം. കോഴിക്കോടും കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും, വയനാട്ടിലും, എറണാകുളത്തുമൊക്കെ സാമൂഹ്യാകാലം പാലിക്കാതെ ആളെ കയറ്റിയ സംഭവങ്ങളും ഉണ്ടായി. കല്‍പറ്റയില്‍ ഇത്തരത്തിൽ സര്‍വീസ് നടത്തിയ ബസുകള്‍ തടഞ്ഞതോടെ അവരും നിരത്തിൽ നിന്നും,പിന്തിരിഞ്ഞു. പ്രൈവറ്റ് ബസ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഒരു വിഭാഗം തൊഴിലാളികള്‍ കലക്ടറേറ്റിന് മുന്നില്‍ സമരം നടത്തി. പാലക്കാട് രണ്ട് ദിവസമായി സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.
Post Your Comments