

സഹജീവനക്കാരുടെ മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം നടത്തിയ യു.ഡി ക്ലര്‍ക്ക് പോലീസ് കസ്റ്റഡിയിലായി.പാലായില്‍ കടനാട് പഞ്ചായത്ത് ഓഫീസിൽ ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. തലയോലപറമ്പ് സ്വദേശി സുനിലിനെയാണ് മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്തത്. അനുമതിയില്ലാതെ അവധി എടുത്ത സുനിൽ അവധി കഴിഞ്ഞെത്തി ഹാജർ ആയതായി ഒപ്പിടാൻ ശ്രമിച്ചത് അസിസ്റ്റന്റ് സെക്രട്ടറി തടയുകയായിരുന്നു.പിന്നീട് പെട്രോളുമായെത്തിയ സുനില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാലു ജീവനക്കാരുശട ശരീരത്തില്‍ പെട്രോളൊഴിക്കുകയായിരുന്നു. തീ കത്തിക്കാനായി തീപ്പെട്ടിയുരക്കുമ്പോൾ മറ്റു ജീവനക്കാര്‍ ഇയാളെ ബലമായി പിടികൂടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതിനിടെ പെട്രോള്‍ ദേഹത്ത് വീണ ജീവനക്കാര്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പാലായില്‍ നിന്ന് അഗ്നിരക്ഷാസേനയും സംഭവം അറിഞ്ഞെത്തി.
Post Your Comments