

സിവിൽ കേസുകളിൽ ഇടപെട്ടു പരാതിക്കാരെ പീഡിപ്പിച്ചുവന്ന സംഭവത്തിൽ, തൊടുപുഴ മുന്‍ സിഐ ആയിരുന്ന എന്‍.ജി ശ്രീമോനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡവിഷന്‍ ബെഞ്ച് റദ്ദാക്കി. അതേസമയം പരാതി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് മൂന്ന് മാസത്തിനകം വകുപ്പ് തല ശിക്ഷാനടപടി സ്വീകരിക്കണമെന്നും, ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് ആറിന് ശ്രീമോനെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ച് സിംഗിള്‍ ബെഞ്ച് ഉത്തരവിടുന്നത്.
ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു. സിവില്‍ കേസുകളില്‍ ഇടപെട്ട് പരാതിക്കാരെ പീഡിപ്പിച്ചതിനായിരുന്നു കോടതി നടപടിയുണ്ടായത്. വസ്തു ഇടപാട് കേസില്‍ ശ്രീമോന്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതിക്കാരന്റെ ഹര്‍ജിയിൽ പറഞ്ഞിരുന്നത്.
Post Your Comments