സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റി.
NewsKeralaCrime

സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റി.

ആരോപണ വിധേയനായ സി.പി.എം കളമശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സക്കീര്‍ ഹുസൈനെ മാറ്റി. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. അനധികൃത സ്വത്ത് സമ്പാദനം, വിദേശയാത്ര അടക്കം നിരവധി ആരോപണങ്ങളാണ്
സക്കീറിനെതിരെ ഉയർന്നിരുന്നത്. ആരോപണങ്ങൾ ശരിയെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സക്കീറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരുന്നു. സി.എം ദിനേശ് മണി, വി.ആര്‍ മുരളീധരന്‍ എന്നിവരായിരുന്നു സമിതി അംഗങ്ങള്‍. അന്വേക്ഷണത്തില്‍ സക്കീര്‍ ഹുസൈനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് സമിതി കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗമാണ് ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന സക്കീറിനെ മാറ്റിയത്. ജില്ലാ കമ്മറ്റിയില്‍ നിന്ന് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് സംസ്ഥാന കമ്മറ്റിയുടെ അനുമതി തേടിയിരിക്കുകയാണ്. അനുമതി ലഭിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാവും.

Related Articles

Post Your Comments

Back to top button