

മലയാളികളുടെ പ്രിയ നടന്‍ സുരേഷ് ഗോപിയെക്കുറിച്ചുള്ള ഒരു പ്രവാസിയുടെ കുറിപ്പ് കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊവിഡ് കാലത്ത് അമേരിക്കയില്‍ അകപ്പെട്ട് പോയ മലയാളി കുടുംബത്തിന് സുരേഷ് ഗോപി എംപിയുടെ സഹായം എത്തിയതാണ് കുറിപ്പിന് ആധാരം. നിയമത്തിന്റെ പല നൂലാമാലകളില്‍പെട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കഴിയുകയായിരുന്ന മലയാളി കുടുംബത്തെ സുരേഷ് ഗോപിയുടെ ഇടപെടലിലൂടെ കേന്ദ്രത്തില്‍ നിന്നും പ്രത്യേക ഓര്‍ഡിനന്‍സ് വഴി പുറത്തിറക്കി നാട്ടില്‍ എത്തിക്കുകയായിരുന്നു. അമേരിക്കന്‍ മലയാളിയായ റോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ച ഇത് സംബന്ധിച്ച കുറിപ്പ് ഇങ്ങനെ.
റോയ് മാത്യുവിന്റെ കുറിപ്പ്
കാലിഫോര്‍ണിയയിലെ ലോസാഞ്ചല്‍സില്‍, സ്റ്റുഡന്റ് വിസയില്‍ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളി കുടുംബത്തിന്, തിരിച്ചു നാട്ടിലേക്ക് പോകുവാന്‍ കഴിയാതെ നിയമത്തിന്റെ നൂലാമാലകളില്‍ ജീവിതം ദുരിതപൂര്‍ണ്ണമായപ്പോള്‍, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ എം.പി സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍.
അമേരിക്കയില്‍ ജനിച്ച, അമേരിക്കന്‍ പാസ്സ്‌പോര്‍ട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി വന്നപ്പോള്‍, ഇന്ത്യന്‍ ഹോം മിനിസ്റ്റര്‍ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകള്‍ക്കകം പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നില്‍ ഏല്പിച്ചിരിക്കുന്ന എം.പി എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു. തുടര്‍ന്നും സഹായഹസ്തവുമായി നയിക്കുവാന്‍ ജഗദീശ്വരന്‍ ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
Post Your Comments