

ചൈനയുമായുള്ള നിയന്ത്രണരേഖയിലെ സംഘർഷസാധ്യതയുടെ അടിസ്ഥാനത്തിൽ യുദ്ധ കരുതൽശേഖരം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ സേനകൾക്കു നിർദേശം നൽകി. നേരത്തേ നിലയുറപ്പിച്ച മേഖലകളിൽനിന്ന് മുന്നോട്ടുനീങ്ങാൻ വ്യോമസേനക്കും, നാവികസേനക്കും ഇന്ത്യ നിർദേശം നൽകിയിരിക്കുകയാണ്. മലേഷ്യയ്ക്കും ഇന്തൊനീഷ്യൻ ദ്വീപായ സുമാത്രയ്ക്കും ഇടയിലെ കടലിടുക്ക് ആയ മലാക്ക സ്ട്രെയ്റ്റിനു സമീപം യുദ്ധക്കപ്പലുകളും മറ്റും അടുപ്പിക്കാൻ നാവികസേനയ്ക്ക് ഇന്ത്യ നിർദേശം നൽകിക്കഴിഞ്ഞു. മാത്രമല്ല, ചൈനീസ് നീക്കത്തെ പ്രതിരോധിക്കാൻ ഇന്തോ – പസഫിക് മേഖലയിൽ എവിടെവേണമെങ്കിലും മുന്നോട്ടുപോകാനുള്ള നിർദേശവും നാവിക സേനക്ക് നൽകി. നേരത്തേ നിലയുറപ്പിച്ച മേഖലകളിൽനിന്ന് മുന്നോട്ടുനീങ്ങാൻ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിർദേശം. ലഡാക്ക് വിഷയത്തിൽ ചർച്ചയുമായി മുന്നോട്ടുപോകാനാണ് ഇന്ത്യയുടെ തീരുമാനം. അതേസമയം, ചൈനയുടെ നീക്കങ്ങൾക്കനുസൃതമായ മുന്നൊരുക്കങ്ങൾ ഇന്ത്യ ആരംഭിക്കുകയും ചെയ്തുവരുന്നു.
സേനകളുടെ അടിയന്തര ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചറിഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാംഗോങ് ട്സോയെ ച്ചൊല്ലിയുള്ള കോർപ് കമാൻഡർ തല ചർച്ച വേണമെന്ന് ചൈന കുറച്ചുദിവസങ്ങളായി ആവശ്യപ്പെടുന്നത്അസ്വസ്ഥത സൃഷ്ടിക്കുന്നു. ഈ ചർച്ച വേണമെന്ന് ജൂൺ 16നും ചൈന ആവശ്യപ്പെട്ടിരുന്നതാണ്. ചർച്ച ഗൽവാനിൽനിന്നു ചൈനീസ് സൈന്യം തിരിച്ചുപോയശേഷമേ ഉണ്ടാകൂയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്.
എന്നാൽ പ്രാദേശിക കമാൻഡർ തല ചർച്ചയ്ക്കുശേഷം ചൈനീസ് സേന കുറച്ചു മാത്രം പിന്നോട്ടുപോവുകയും, ഗൽവാനിലെ പിപി 14ൽ ഉള്ള പട്രോളിങ് പോയിന്റിൽ സ്ഥാപിച്ച ടെന്റുകൾ നീക്കാൻ തയാറായതുമില്ല. പിപി 17ലെ ഇന്ത്യൻ ടെന്റുകളെച്ചൊല്ലിയും ചൈന എതിർപ്പ് അറിയിച്ചിരുന്നു. ചൈനയുടെ പതിവ് രീതിയാണിത്. ഏതെങ്കിലും മേഖലയിലേക്ക് അതിക്രമിച്ചു കയറുകയും, ടെന്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ട് പിന്മാറുമ്പോൾ ഈ ടെന്റകൾ അഴിച്ചുമാറ്റാതിരിക്കും. ഗൽവാൻ താഴ്‌വരയിലെ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ പാൻഗോങ് ട്സോയിലെ ഫിംഗർ ഏരിയകളെച്ചൊല്ലിയും ചർച്ച ആരംഭിക്കാൻ ചൈന ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
Post Your Comments