

സംസ്ഥാനത്തെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ ഫീസ് വർധനയോ യുണിഫോം മാറ്റമോ പാടില്ലെന്ന് സർക്കാരിന്റെ കർശന നിർദേശം.ഫീസ് വർധന പാടില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും, യുണിഫോം മാറ്റരുതെന്നു സംസ്ഥാന ബാലാവകാശ കമ്മീഷനും ആണ് കർശന നിർദേശം നൽകിയിട്ടുള്ളത്.
ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ കാരണം പറഞ്ഞു ഭീമമായ ഫീസ് വാങ്ങുന്നതായും, നൽകാത്ത കുട്ടികളുടെ പാഠപുസ്തകങ്ങൾ
തടഞ്ഞുവെക്കുന്നതായും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പു ഉണ്ടായത്. ഈ കാലം പ്രത്യേകമാണ്. ജോലിനഷ്ട്ടപെട്ടവരും, വരുമാനം ഇല്ലാതായവരും ഉണ്ട്. വലിയ തുക ഫീസ് അടച്ചതിന്റെ രസീതുമായി വന്നാലേ പാഠപുസ്തകം നൽകുകയുള്ളൂ എന്ന് പറയുന്നത് ശരിയല്ല. പ്രതിസന്ധി കാലത്ത് രക്ഷിതാക്കളെയും, കുട്ടികളെയും ബുദ്ധിമുട്ടിക്കുന്ന സമീപനം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്.
അതേസമയം, സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇക്കാര്യത്തിൽ സംസ്ഥാനത്തെ എയ്ഡഡ്, അൺ എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകൾക്ക്
കർശന നിർദേശമാണ് നൽകിയിട്ടുള്ളത്. വിദ്യാർത്ഥികളിൽ നിന്നും നിയമാനുസൃതം വാങ്ങിവരുന്ന ഫീസുകളിൽ നിന്നും പുതിയ വര്ഷം വർദ്ധനവ് പാടില്ലെന്നും, യുണിഫോം മാറ്റം പാടില്ലെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കോവിഡ് പ്രതിസന്ധിക്കിടെ ഫീസ് വർധനയും, യുണിഫോം മാറ്റവും, രക്ഷിതാക്കളെ വിഷമത്തിലാക്കുമെന്ന വിലയിരുത്തലിൽ ആണ് നടപടിയെന്നും, ഇത് സംബന്ധിച്ച നിർദേശം പുറപ്പെടുവിക്കണമെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്നും, വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ,സി ബി എസ് സി റീജിയണൽ ഡയറക്ടർ, ഐ സി എസ് സി ഡയറക്ടർ,എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി. സ്കൂളുകളിൽ യൂണിഫോമുകൾ മൂന്നു വർഷത്തിനിടയിൽ മാറ്റരുതെന്നു കമ്മീഷൻ നേരത്തെ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തിൽ
വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ ഇപ്പോഴും നിലനിൽക്കുകയാണ്.
Post Your Comments