

സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ ഇറക്കി വിട്ട മാതാപിതാക്കൾ തെരുവിലായ സംഭവത്തിൽ കേസ്സെടുക്കാൻ പോലീസിന് മടി.
സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ ഇറക്കി വിട്ട മാതാപിതാക്കൾ തെരുവിലായ സംഭവത്തിൽ മകനെതിരെ കേസ്സെടുക്കാൻ പോലീസിന് എന്തുകൊണ്ടോ മടി. മകന്റെ വീടിന് മുന്നില്‍ മാതാപിതാക്കളും മാതൃസഹോദരിയും കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിട്ടും,പോലീസ് പരാതി നൽകിയിട്ടും, മാരാമുട്ടം പോലീസ് ഇതൊരു വലിയ പ്രശ്നമല്ല എന്ന മട്ടിലാണ്. നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്‌ക്കോട്ടുകോണം സ്വദേശിയായ സുജകുമാറിനെതിരെ അച്ഛനും അമ്മയും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ട മകനെതിരെ പോലീസിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പോലീസ് എടുക്കുന്നില്ലെന്നാണ് വൃദ്ധ മാതാപിതാക്കളുടെ പരാതി.
ചെല്ലപ്പന്‍ എന്ന 70കാരനും ഭാര്യ ഓമന എന്ന 65കാരിയുമാണ് മകന്റെ വീടിന് മുന്നിലെത്തി കുത്തിയിരിപ്പു സത്യാഗ്രഹം നടത്തിയത്. ഓമനയുടെ സഹോദരിയായ ജെയ്‌നിയും ഇവര്‍ക്കൊപ്പം പ്രതിഷേധവുമായി ഉണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കി, മാതാപിതാക്കളുടെയും, ഓമനയുടെ സഹോദരിയായ ജെയ്‌നിയും, സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം ഇവരെ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. മകന്‍ സുജകുമാറിന് ഒപ്പമായിരുന്നു മാതാപിതാക്കളും, മാതൃ സഹോദരിയും താമസിച്ചു വന്നിരുന്നത്. വീട് വാങ്ങാന്‍ കയ്യില്‍ കരുതിയ പണവും ജെയ്‌നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാര്‍ മാതാപിതാക്കളെ കയ്യൊഴിയുകയായിരുന്നു. കഴിഞ്ഞദിവസമാണ് സുജയകുമാര്‍ ഇവരെ മൂന്നു പേരെയും, വീട്ടില്‍ നിന്ന് ഇറക്കിവിടുന്നത്. ലോക്ക് ഡൗണ്‍ ആരംഭിച്ചത് മുതല്‍ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമം ഉണ്ടായിരുന്നതാണ്. ഇപ്പോൾ നാട്ടുകാര്‍ ഇടപെട്ട് മൂന്നു പേരെയും, താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മാതാപിതാക്കൾ നൽകിയ പരാതി കിട്ടിയിട്ടില്ലെന്നും, സ്വമേധയാ ഇവര്‍ സുജകുമാറിന്റെ വീട്ടില്‍ നിന്ന് മുൻപ് മാറി താമസിച്ചതാണെന്നുമാണ് മാരാമുട്ടം പോലീസ് പറയുന്നത്. അതേസമയം, വൃദ്ധ ദമ്പതികളുടെ പരാതിയിൽ മാരാമുട്ടം പോലീസ് എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്ത തെന്നതാണ് ദുരൂഹത നൽകുന്നത്. വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാറുള്ള സംസ്ഥാന വനിതാ കമ്മീഷനും ഇക്കാര്യത്തിൽ
പ്രതികരിച്ചിട്ടില്ല.
Post Your Comments