സ്വ​ര്‍​ണ വി​ല കുതിക്കുന്നു,പ​വ​ന് 400 രൂ​പയുടെ വ​ര്‍​ധന.
NewsKeralaLife Style

സ്വ​ര്‍​ണ വി​ല കുതിക്കുന്നു,പ​വ​ന് 400 രൂ​പയുടെ വ​ര്‍​ധന.

രാജ്യത്ത് സ്വ​ര്‍​ണ വി​ല കുത്തനെ ഉയർന്നു. സ്വ​ര്‍​ണ വി​ല പ​വ​ന് 400 രൂ​പയുടെ വ​ര്‍​ധനവിലൂടെ സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡ് ഭേ​ദി​ച്ചു. പ​വ​ന്‍ 35,120 രൂ​പ​യി​ലും ഗ്രാ​മി​ന് 50 രൂ​പ വ​ര്‍​ധി​ച്ച്‌ 4390 രൂ​പ​യി​ലു​മാ​ണ് വ്യാഴാഴ്ച വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. വിലയിൽ മേലേക്ക് കുത്തിക്കുകയും, ഇതിനിടെ ‌തിരിച്ചിറങ്ങുകയും ചെയ്ത സ്വ​ര്‍​ണവില തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ മു​ക​ളി​ലേ​ക്ക് പോവുകയാണ്. മെയ് 18ന് ​ഗ്രാ​മി​ന് 4,380 രൂ​പ​യും പ​വ​ന് 35,040 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഒടുവിലത്തെ റി​ക്കാ​ര്‍​ഡ് വി​ല. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി, മാ​ത്രം ഗ്രാ​മി​ന് 100 രൂ​പ​യുടെ​യും പ​വ​ന് 800 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വ് ആണ് ഉണ്ടായത്. ഈ ​ആ​ഴ്ച ഇ​തു​വ​രെ ഗ്രാ​മി​ന് 120 രൂ​പ​യുടെയും, പ​വ​ന് 960 രൂ​പ​യുടെയും വർധന ഉണ്ടായി. ബുധനാഴ്ച ഗ്രാ​മി​ന് 50 രൂ​പ​യു​ടെ​യും പ​വ​ന് 400 രൂ​പ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് ഉണ്ടായത്.

Related Articles

Post Your Comments

Back to top button