സ്‍പേസ് എക്സ് 2 സഞ്ചാരികളുമായി,ചരിത്രത്തിലേക്ക് കുതിച്ചുയർന്നു.
NewsWorld

സ്‍പേസ് എക്സ് 2 സഞ്ചാരികളുമായി,ചരിത്രത്തിലേക്ക് കുതിച്ചുയർന്നു.

സ്‍പേസ് എക്‍സ് ചരിത്രത്തിലേക്ക് കുതിച്ചു. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 12.52-നാണ് രണ്ട് ബഹിരാകാശ സഞ്ചാരികളുമായി സ്‍പേസ് എക്‍സിന്‍റെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്. നാസയുടെ ബോബ് ബെങ്കന്‍, ഡഗ്ഗ് ഹര്‍ലി എന്നിവരാണ് സഞ്ചാരികള്‍. ഫ്ലോറിഡയിലെ കെന്നഡി സ്‍പേസ് സെന്‍ററില്‍ നിന്നാണ് ക്രൂ ഡ്രാഗണ്‍ ക്യൂവിനെയും വഹിച്ച് ഫാല്‍ക്കന്‍ 9 റോക്കറ്റ് കുതുച്ചുയര്‍ന്നത്. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ നടത്താനിരുന്ന വിക്ഷേപണം മോശം കാലാവസ്ഥ മൂലം ഞായറാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സ്വകാര്യ കമ്പനിയുടെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ പേടകത്തിന്‍റെ വിജയകരമായ ദൗത്യം കാണാൻ, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും എത്തിയിരുന്നു.
കഴിഞ്ഞ ഒമ്പത് വര്‍‌ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക സ്വന്തം മണ്ണില്‍ നിന്നും ഒരു ബഹിരാകാശ മനുഷ്യ പേടകത്തിന്റെ വിക്ഷേപണം നടത്തുന്നത്. വിക്ഷേപണ റോക്കറ്റും മനുഷ്യ പേടകവും ആവര്‍ത്തിച്ച് ഉപയോഗിക്കാം എന്ന പ്രത്യേകത ഈ ദൗത്യത്തിന് ഉണ്ട്.
ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ചേരും. നിലയത്തില്‍ ഇപ്പോഴുള്ള മൂന്ന് സഞ്ചാരികൾക്കൊപ്പം മൂന്ന് മാസം വരെ പരീക്ഷണങ്ങളില്‍ ഇപ്പോൾ പോയവർ പങ്കാളികളാകും. തുടർന്ന് സഞ്ചാരികളുമായി തിരിച്ച് വരുന്ന പേടകം അറ്റ്‍ലാന്‍റിക് സമുദ്രത്തിലാണ് ലാന്‍റ് ചെയ്യുക.

Related Articles

Post Your Comments

Back to top button