Covid
പീച്ചി ഫോറസ്റ്റ് സ്റ്റേഷനില്‍ 6 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂര്‍: പീച്ചി ഫോറസ്റ്റ് സ്റ്റേഷനില്‍ വനിതകളുള്‍പ്പെടെ 6 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് 9 പേരില്‍ ആറുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരിലെ നാല് പുരുഷന്മാര് സ്റ്റേഷനിലെ ഒരു മുറി തന്നെ ക്വാറന്റീനിനായി ഉപയോഗിക്കുകയാണ്. പീച്ചി വനം ഡിവിഷന് പുനഃസംഘടിപ്പിക്കുന്നതിെന്റ ഭാഗമായി പ്രവര്‍ത്തനം നിര്‍ത്തലാക്കി അവിടെയുള്ള ജീവനക്കാര്‍ ഇപ്പോള്‍ പീച്ചി സ്റ്റേഷനിലാണ് . നാലു പേര്‍ക്ക് മാത്രം കഴിയാവുന്ന ഷീറ്റ് മേഞ്ഞ രണ്ട് മുറികള്‍ മാത്രമുള്ള സ്റ്റേഷനില്‍ ഇപ്പോഴുള്ളത് 21 പേരാണുള്ളത്