Kerala NewsLatest News

എനിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്,ദേവനന്ദയുടെ അമ്മ

അഞ്ച് വയസുകാരി ദേവനന്ദ മലയാളികളുടെ മനസില്‍ ഉണ്ടാക്കിയ മുറിവ് ചെറുതൊന്നുമല്ല. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത് മുതല്‍ കണ്ടെത്താന്‍ ആഗ്രഹിച്ചവരുടെ പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ദേവനന്ദയുടെ മൃതശരീരം പള്ളിമണ്‍ ആറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ് ദേവനന്ദ അവളുടെ പ്രിയപ്പെട്ടവരെ തനിച്ചാക്കി യാത്രയായിട്ട്.

കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമണ്‍ ധനേഷ് ഭവനില്‍ സി.പ്രദീപിന്റെയും ആര്‍.ധന്യയുടെയും മകളായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടത്. വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ദേവനന്ദയുടെ അന്വേഷണം ഇപ്പോഴും പ്രാരംഭഘട്ടത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. താന്‍ പറയാതെ വീടിനു പുറത്തേക്കോ ബന്ധുക്കള്‍ക്കൊപ്പമോ ദേവനന്ദ പോകില്ലെന്നാണ് അമ്മ ധന്യ പറയുന്നത്.

‘പലരും പക്ഷേ എനിക്കെതിരെ അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നുണ്ട്. എന്റെ മകളെ നഷ്ടപ്പെട്ട വേദനയില്‍ ഞാനതിനൊന്നിനും മുഖം കൊടുക്കുന്നില്ല. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ചാത്തന്നൂര്‍ എസിപിയെ കണ്ട് ഞാനും ഭര്‍ത്താവും കേസിന്റെ അന്വേഷണത്തെക്കുറിച്ചു സംസാരിച്ചിരുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ഇന്നലെ മകളുടെ ഓര്‍മയ്ക്കായി അഭയകേന്ദ്രത്തില്‍ ഒരു നേരത്തെ ഭക്ഷണം നല്‍കി’.- ധന്യ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button