‘രാജ്യം ആദ്യം, എപ്പോഴും ആദ്യം’ 75-ാം സ്വാതന്ത്ര്യ ദിന സന്ദേശം പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: ‘രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്ന സന്ദേശത്തിലായിരിക്കും രാജ്യം നാളെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക. പ്രധാനമന്ത്രി രാവിലെ ഏഴരയ്ക്ക് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 74 വര്‍ഷങ്ങളും പിന്നിടും. സ്വാതന്ത്ര്യ ദിനത്തില്‍ ‘രാജ്യം ആദ്യം, എപ്പോഴും ആദ്യം എന്ന സന്ദേശം മുന്നോട്ട് വച്ചാണ് രാജ്യമെമ്പാടും ആഘോഷപരിപാടി നടത്തുക.
ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ താരങ്ങളും നാളെ ചെങ്കോട്ടയില്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. 75-ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യം ആദ്യം, എപ്പോഴും ആദ്യം’ എന്ന സന്ദേശമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്നും 2019 ല്‍ നമ്മുടെ സൈനികരെ പിന്തുണയ്ക്കുക എന്നിങ്ങനെയായിരുന്നു.
സന്ദേശങ്ങള്‍. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണ ആഘോഷ പരിപാടി നടക്കുക. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിന് വേണ്ടി സേവനം അര്‍പ്പിച്ചവര്‍ക്കായുള്ള പോലീസ് സൈനിക മെഡലുകള്‍ നല്‍കും. അതിന്റെ ഭാഗമായി ഇന്ന് രാഷ്ട്രപതി മെഡലുകള്‍ പ്രഖ്യാപിക്കും.
എല്ലാ വര്‍ഷത്തെയും സ്വാതന്ത്ര്യ ദിന ചടങ്ങുകളില്‍ ജനതയെ സാക്ഷിയാക്കിയാണ് പ്രധാനമന്ത്രി ഓരോ പ്രഖ്യാപനവും നടത്തുന്നത്. അത്തരത്തില്‍ ഇത്തവണത്തെ ചടങ്ങുകളിലും അദ്ദേഹം പ്രഖ്യാപനങ്ങള്‍ നടത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഇന്ത്യ.