
കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപുരയ്ക്കൽ (55) ആണ് മരണപ്പെട്ടത്. ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 41 ആയി. കോവിഡ് ബാധിച്ച് അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബഹ്ബെഹാനി കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി നോക്കി വരുകയായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.