NationalNewsUncategorized
കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം അഞ്ചുമരണം,40 പേർക്ക് പരിക്ക്.

ബറൂച്ചിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരണപെട്ടു. ഗുജറാത്തിലെ ദഹേജിൽ പ്രവർത്തിക്കുന്ന കെമിക്കൽ ഫാക്ടറിയിൽ ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച ഉച്ചക്കെ ശേഷമാണ് അപകടമുണ്ടായത്. മരിച്ചവർ എല്ലാം ഫാക്ടറിയിലെ ജീവനക്കാരെന്നാണ്. നാൽപ്പതോളം പേർക്ക് സംഭവത്തിൽ പരിക്കുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ജില്ലാ പോലീസ് മേധാവി ആർ.വി. ചുദസാമ പറഞ്ഞു. ഫാക്ടറിക്കു സമീപം താമസിച്ചിരുന്ന ആളുകളെയും ലാഖി, ലുവാര ഗ്രാമങ്ങളിലെ ആളുകളെയും മാറ്റിപാർപ്പിച്ചതായി ജില്ലാ കളക്ടർ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.