DeathKerala NewsLatest NewsNewsUncategorized

കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലം വടകരയിൽ സ്കൂൾ വിദ്യാർത്ഥി അടക്കം രണ്ടു പേർ ഷോക്കേറ്റ് മരിച്ചു.

കെ.എസ്.ഇ.ബിയുടെ അനാസ്ഥ മൂലം വടകരയിൽ സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ രണ്ടു പേർ ഷോക്കേറ്റ് മരിച്ചു. അഴിയൂർ ബോർഡ് സ്കൂളിന് സമീപം താമസക്കാരനായ നെല്ലോളി ഇർഫാൻ (28), റാഹത്ത് മൻസിൽ സഹൽ (10) എന്നിവരാണ് തോട്ടിലെ വെള്ളത്തിൽ ഷോക്കേറ്റ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്.
ഒഴുക്കുള്ള തോട്ടിനോട് ചേർന്നുണ്ടായിരുന്ന പോസ്റ്റുകൾ ചെരിനഞ്ഞിരിക്കുന്ന വിവരം ഞായറാഴ്ച വൈകിട്ട് തന്നെ നാട്ടുകാർ കെ.എസ് ഇ ബി യിൽ അറിയിച്ചിരുന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ യാതൊരു നടപടിയും എടുക്കാൻ കൂട്ടാക്കാത്തതാണ്
രണ്ടു അപകട മരണങ്ങൾക്കും കാരണമായത്. സംഭവത്തിൽ കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥയെന്ന് നാട്ടുകാർ ആക്ഷേപമുയർത്തുകയാണ്. സുഹൃത്തുക്കൾക്കൊപ്പം കളിസ്ഥലത്തേക്ക് പോവുകയായിരുന്ന സഹൽ, വൈദ്യുത കമ്പി തോട്ടിൽ വീണു കിടക്കുന്നതറിയാതെ തോട്ടിലിറങ്ങിയപ്പോഴാണ് ഷോക്കേറ്റത്. പരിസരവാസികളായ സ്ത്രീകൾ ബഹളം വെച്ചതോടെ അയൽക്കാരനായ ഇർഫാൻ രക്ഷിക്കാനിറങ്ങി. ഇതോടെ ഇർഫാനും അപകടത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ കമ്പി മാറ്റിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴെക്കും ഇരുവരുടെയും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button