DeathKerala NewsLatest NewsNews
കൊവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ ഇടുക്കിയില്‍ മരിച്ചു.

കൊവിഡ് നിരീക്ഷണത്തിലായിരുന്ന വീട്ടമ്മ ഇടുക്കിയില്‍ മരിച്ചു. ബൈസണ്‍വാലിക്കടുത്ത് മുട്ടുകാട് സ്വദേശിയായ ഈശ്വരി (46) യാണ് മരിച്ചത്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ചയാണ് ഇവര്‍ തമിഴ്നാട്ടില്‍ നിന്ന് തിരികെയെത്തിയത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.