CrimeLatest NewsNationalNewsUncategorized

ഡെൽഹിയിൽ സഹോദരിയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചവരെ തടഞ്ഞ 17 കാരന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ന്യൂ ഡെൽഹി: സഹോദരിയെ പിന്തുടരുകയും അസഭ്യം പറയുകയും ചെയ്ത സംഘത്തെ തടഞ്ഞ 17 കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഡെൽഹിയിലെ കൽക്കാജി മേഖലയിലാണ് സംഭവം. കൽക്കാജിയിലെ സ്കൂളിന് സമീപത്തുവച്ച് വെള്ളിയാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എയിംസിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. സഹോദരനും താനും ഒരുമിച്ച് നടക്കുമ്പോൾ മൂന്ന് പേർ പിന്തുടുരുകയും അസഭ്യവാക്കുകൾ പറയുകയും ചെയ്തതായി പെൺകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ ആർ പി മീന പറഞ്ഞു. പൊലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. ​ഗിരി ന​ഗറിലെ ജെജെ ക്യാംപിൽ താമസിക്കുന്ന പ്രതികൾക്കായുള്ള തിരച്ചിലിലാണ് പൊലീസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button