Kerala NewsLatest NewsPoliticsUncategorized
ധര്‍മ്മടത്ത് മുഖ്യമന്ത്രിയ്ക്കെതിരെ വാളയാർ പെൺകുട്ടികളുടെ ‘അമ്മ മത്സരിക്കും

തൃശൂര്‍: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും മത്സരിക്കുക. കുടുംബത്തിനൊപ്പം നില്‍ക്കുമെന്ന വാക്കു പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്‌ദം ഉയര്‍ത്താന്‍ കിട്ടുന്ന അവസരമാണിതെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.
അതിനു ശേഷം അവിടെ നിന്ന് നിരവധി അമ്മമാര്‍ എന്നെ വിളിച്ചു. അമ്മയ്ക്ക് ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് വന്ന് പറഞ്ഞുകൂട എന്ന് അവര്‍ ചോദിച്ചു. അതുകൊണ്ടാണ് അവിടെ മത്സരിക്കാന്‍ തീരുമാനിച്ചത്.’ എന്നായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതികരണം. സമര സമിതിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും അവര്‍ അറിയിച്ചു.