
ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മാളുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 50 ശതമാനത്തിലധികം സീറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചുകൊണ്ടാണ് അനുമതി.
മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങളും ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിക്കാമെന്ന് നിര്ദേശിച്ചിരുന്നതാണ്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവില്‍ അന്ന് പറഞ്ഞിരുന്നു. മാളുകളില്‍ തിയേറ്ററുകളും കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ തുറന്നു പ്രവര്‍ത്തിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
കണ്ടെയ്ൻമെന്റ് ഏരിയയ്ക്ക് പുറത്തുള്ളവയ്ക്കാണ് ഈ ഇളവ് ബാധകമാകുന്നത്. കണ്ടെയ്ൻമെന്റ് ഏരിയയിലുള്ളവ അടഞ്ഞുതന്നെ കിടക്കും. 65 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ വീട്ടിൽ തന്നെ തുടരണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെയാണ്.
സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.
50 ശതമാനത്തില്‍ അധികം സീറ്റുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കരുത്.
ജീവനക്കാര്‍, സന്ദർശകർ എല്ലാവരും മുഴുവന്‍ സമയവും മാസ്‌കുകള്‍ ധരിക്കണം.
കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്.
പ്രവേശന കവാടത്തില്‍ താപ പരിശോധന നിര്‍ബ്ബന്ധമാണ്.
ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസ്സായവര്‍, ഗര്‍ഭിണികള്‍, എന്നിവര്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ആയിരിക്കണം.
പേപ്പര്‍ നാപ്കിന്‍ ആകണം ഉപയോഗിക്കേണ്ടത്.
കുട്ടികള്‍ക്ക് കളിക്കാന്‍ ഉള്ള സ്ഥലം ഉണ്ടെങ്കില്‍ ആ പ്രദേശം അടയ്ക്കണം.
ഗെയിമിംഗ് ഏരിയ അടയ്ക്കണം.
തീയേറ്ററുകൾ അടയ്ക്കണം.
എലവേറ്ററുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.
ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.
ആളുകള്‍ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളില്‍ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.
ആള്‍ക്കാര്‍ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിള്‍ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആള്‍ക്ക് അവിടെ ഇരിക്കാന്‍ അനുവദിക്കാവൂ.
കോവിഡ് പ്രതിരോധത്തെ കുറിച്ച് വ്യക്തമാക്കുന്ന പോസ്റ്ററുകൾ പതിപ്പിക്കണം.
കൃത്യമായ ഇടവേളകളിൽ വാഷ്റൂം വൃത്തിയാക്കണം.
സ്പർശിക്കാത്ത തരത്തിൽ ഓഡറുകൾ സ്വീകരിക്കുന്നതിനും ഡിജിറ്റലായി പേമെന്റ് നടത്തുന്നതിനും പ്രോത്സാഹനം നൽകണം.