
താഴത്തങ്ങാടി കൊലപാതകത്തില്‍ അറസ്റ്റിലായ ബിലാല്‍ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നു. ചെറുപ്പം മുതല്‍ വീടുവിട്ടുപോകുന്ന സ്വഭാവം ബിലാലിനുണ്ടായിരുന്നുവെന്നും, പ്രത്യേക പ്രകൃതമായിരുന്നുവെന്നും പിതാവ് നിസാം ഹമീദ് തന്നെ പറയുന്നു.
എങ്ങനെയോ എവിടെയോ വെച്ച് കണ്ടു നമുക്ക് ഇഷ്ടമെന്ന് തോന്നി ജീവിതത്തിൽ അല്ല, ജീവിതത്തിനൊപ്പം കൂടെ കൂട്ടുന്ന ഒരുപാട് പേരുണ്ട് പലരുടെയും, ജീവിതത്തിൽ. ശരിയും തെറ്റും നമ്മൾ തിരിച്ചറിയപ്പെടുക വളരെ വൈകിയായിരിക്കും. കണ്ണടച്ചുള്ള വിശ്വാസത്തിൽ നമുക്ക് പലതും നഷ്ട്ടപെട്ടു പോയിരിക്കും. അതിന്റെ തെളിവാണിത്. മിലാൻ ചെയ്തതും അതുതന്നെയാണ്.
ബിലാലിനെ ഞായറാഴ്ച രാത്രി കാണാതായിരുന്നുവെന്നും ഈ വിവരം പോലീസില്‍ അറിയിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. ബിലാലിനെ സുഹൃത്തുക്കള്‍ വഴി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് കൊച്ചിയില്‍ ഉണ്ടെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. കൊലപാതകം നടന്ന വീട്ടില്‍ ഇവര്‍ നേരത്തെ വാടകയ്ക്ക് താമസിച്ചിരുന്നു. അതല്ലാതെ മറ്റ് ബന്ധങ്ങള്‍ ഒന്നും അവരുമായി ഉണ്ടായിരുന്നില്ലെന്നും അദേഹം പറഞ്ഞു.
കൊലപാതക വാര്‍ത്ത അറിഞ്ഞപ്പോള്‍ ബിലാലിനെ സംശയിച്ചിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്നുവെന്നും, വില കൂടിയ പല വസ്തുക്കളും വീട്ടുകാര്‍ തന്നെ വാങ്ങി നല്‍കിയിരുന്നുവെന്നും ബിലാൽ ബിലാന്റെ പിതാവ് തന്നെ പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ ലഭിക്കട്ടെ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മുൻപ് ബിലാലിന്റെ പേരില്‍ രണ്ട് ക്രിമിനല്‍ കേസ് ഉണ്ടായിരുന്നതിനെ പറ്റിയും പിതാവ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.