CovidDeathKerala NewsLatest News
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മലപ്പുറം വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. 82 വയസ്സായിരുന്നു.
അർബുദത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ജൂണ്‍ 29ന് റിയാദിൽ നിന്നെത്തിയതാണ്. പനിയെ തുടർന്ന് ജൂലൈ ഒന്നാം തിയ്യതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് മരണം സംഭവിച്ചത്. സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് ഞായറാഴ്ച രാവിലെയാണ് അറിയുന്നത്. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടക്കും.