News

ഭർത്താവിനെ വെട്ടിയും, വീട്ടമ്മയെ കൊലചെയ്തതും,മോഷ്ടാക്കളോʔ ഗുണ്ടകളോʔ.

കോട്ടയത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയതും ഭർത്താവിനെ വെട്ടി പരുക്കേൽപ്പിച്ചും കാറുമായി കടന്ന സംഘം അക്ഷരാർത്ഥത്തിൽ
നാടിനെയാകെ ഞെട്ടിക്കുകയും, ഭീതിയിലാഴ്ത്തുകയുമാണ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ മോഷണ ശ്രമമാണ് നടന്നതെന്ന് പോലീസ് പറയുമ്പോഴും,ഗുണ്ടാ സംഘങ്ങൾ ആണോ സംഭവത്തിന് പിന്നിലെന്ന സംശയവും വർധിക്കുകയാണ്. താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് തലയ്ക്കടിചായിരുന്നു. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് സാലി(65)യെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് സാലിയെ അക്രമികൾ കെട്ടിയിട്ട് ഷോക്കടിപ്പിച്ചതായും പോലീസ് തന്നെ പറയുന്നു.
മോഷണത്തിനിടെ നടന്ന ആക്രമണമാണെന്നാണ് പോലീസ് ഇക്കാര്യത്തിൽ ഇപ്പോൾ പറയുന്നത്. എന്നാൽ കാർ ഉൾപ്പടെ കൊണ്ടുപോയിരിക്കുന്ന സംഘം ഒരു പക തീർക്കും പോലെയാണ് സാലിയുടെ കുടുംബത്തോട് ചെയ്തിരിക്കുന്നത്. ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട നിലയിലായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ ഇരുവരുടെയും കൈ കാലുകള്‍ കെട്ടിയ നിലയിലായിരുന്നു. സാലിയെ കെട്ടിയിട്ട നിലയിൽ ഷോക്ക് അടിപ്പിച്ചിരുന്നതായും പോലീസ് പറയുന്നു. ഒരു മോഷണ ലക്ഷ്യവുമായി വന്ന സംഘം വീട്ടിൽ ഇത്രയേറെ അക്രമങ്ങൾ നടത്തുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ്. മോഷണ ശ്രമം തടയുന്നതിനിടയിലാണെങ്കിൽ പ്രായമായ ദമ്പതികളെ കെട്ടിയിട്ട, മർദ്ധിച്ചു കെട്ടിയിട്ട മോഷണം നടത്താവുന്നതേ ഉള്ളൂ. അറിഞ്ഞുകൊണ്ടുള്ള കൊലയും, അക്രങ്ങളുമാണ് യഥാർത്ഥത്തിൽ സാലിയുടെ വീട്ടിൽ നടന്നിരിക്കുന്നത്. ഇത്രയും അക്രമം നടത്തിയ ശേഷം കാർ കൊണ്ടുപോയാണ് ദുരൂഹത വർധിപ്പിക്കുന്നത്.

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയിൽ ദമ്പതികളെ കണ്ടെത്തിയിരിക്കുന്നത്. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ സേന അംഗങ്ങളാണ് രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്.
മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട നിലയിലായിരുന്നു. രണ്ടു പേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. ഇരുവരുടെയും കൈകളിൽ കെട്ടിയിരുന്ന ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി കടത്തി വിടുന്നതിനുള്ള ക്രമീകരണവും അക്രമികൾ ഒരുക്കിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാരുമായാണ് അക്രമികൾ കടന്നുകളഞ്ഞത്. നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്ന സാലിയുടെ മകൾ മകള്‍ വിദേശത്താണ്.
ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി, വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.ജെ അരുണ്‍ , എസ്.ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ കേസിന്റെ അന്വേഷണം നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button