
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യം ഭീകര വേട്ട തുടരുകയാണ്. ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ റെബാന്‍ മേഖലയില്‍ അഞ്ച് ഭീകരരെയാണ് സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഞായറാഴ്ച വധിച്ചത്. ഷോപ്പിയാനിലെ റെബാന്‍ മേഖലയില്‍ പുലര്‍ച്ച മുതല്‍ ആറ് മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചതെന്നു പ്രതിരോധ വക്താവ് രാജേഷ് ഖാലിയ ആണ് അറിയിച്ചിട്ടുള്ളത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് രാജേഷ് ഖാലിയ വാർത്ത എജൻസിയോടു പറഞ്ഞു.
ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ഫാറൂഖ് ആസാദ് നള്ളിയും കൊല്ലപ്പെട്ട ഭീകരിൽ ഉൾപ്പെടും. ഇവരുടെ പക്കല്‍ നിന്ന് വൻ ആയുധശേഖരം സൈന്യം കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്നു തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു.കല്ലേറും നടത്തി. അര്‍ധസൈനികരും ജമ്മുകശ്മീര്‍ പൊലീസും തുടർന്ന് ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മെയ് മാസം കുല്‍ഗാമിലുണ്ടായ എറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. രാജ്യത്തെ കൊടും ഭീകരരുടെ പട്ടികയിൽ ഒന്നാമനും പാക്ക് ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ ഓപ്പറേഷനൽ കമാൻഡറുമായ റിയാസ് നായ്ക്കൂവിനെയാണ് കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേന വധിച്ചത്.