സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ജൂണ്‍ എട്ട് മുതല്‍ മുതൽ തുടങ്ങുന്നു.

ജൂണ്‍ എട്ട് മുതല്‍ മുതൽ സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ തുടങ്ങാൻ തീരുമാനമായി. മുഖ്യമന്ത്രി അധ്യക്ഷതയ്യിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ഉടൻ ആരംഭിക്കേണ്ടെന്നും യോഗം തീരുമാനിച്ചു. ടിക്കറ്റ് നിരക്കിൽ 50 ശതമാനം നിരക്കു വര്‍ധനയുമുണ്ടാകുമെന്നാണ് വിവരം. ടിക്കറ്റ് നിരക്ക് സംബന്ധിച്ച തീരുമാനം വൈകിട്ടോടെ അറിയാം. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കില്ല.
കെഎസ്ആര്‍ടിസിയും, സ്വകാര്യ ബസുകളും നിലവിൽ ജില്ലകള്‍ക്കുള്ളിൽ സര്‍വീസ് നടത്തിവരുകയാണ്. ഈ സര്‍വീസുകള്‍ക്ക് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ അന്തര്‍ജില്ലാ ബസ് സര്‍വീസുകളും ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ബസുകളിൽ പകുതി സീറ്റുകളിൽ മാത്രമേ യാത്രക്കാരെ അനുവദിക്കൂകയുള്ളൂ. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. കേന്ദ്രസര്‍ക്കാര്‍ അന്തര്‍സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കാൻ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗബാധ തുടരുന്ന പശ്ചാത്തലത്തിൽ, അത് തത്കാലം വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതോടൊപ്പം, ലോക്ക്ഡൗൺ കാലത്ത് അടച്ചിട്ട ഹോട്ടലുകളും ആരാധനാലയങ്ങളും തുറക്കുന്നതു സംബന്ധിച്ചും സര്‍ക്കാര്‍ തീരുമാനമായി. നിയന്ത്രണങ്ങളോടെ ഭക്ഷണശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍ക്കുകയാണ്. നിയന്ത്രണങ്ങളോടെ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. മേശകളുടെ അകലം വര്‍ധിപ്പിച്ചും പകുതി കസേരകളിൽ മാത്രം പ്രവേശനം അനുവദിച്ചുമായിരിക്കും ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക.
കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും നടപ്പാക്കിയാല്‍ ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവത്തനങ്ങള്‍ താറുമാറാകുമെന്നാണ് സംഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്. ജൂൺ എട്ട് മുതൽ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളും മാളുകളും എല്ലാ തുറക്കാം, അന്തര്‍സംസ്ഥാന യാത്രക്ക് പാസ് വേണ്ട തുടങ്ങിയ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളിൽ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകൾ എത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംസ്ഥാനം ഗൗരവമായി കാണുന്നത്. അതുകൊണ്ട് പാസ് തുടരണമെന്നാണ് കേരളത്തിന്‍റെ നിലപാട്.
ആരാധനാലയങ്ങൾ തുറന്ന് കൊടുക്കുന്നതിലും കടുത്ത ആശങ്ക സംസ്ഥാനത്തിനുണ്ട്. മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.