Latest News

പാര്‍ലമെന്റ് മാര്‍ച്ചിന് നാളെ തുടക്കം; ജാഗ്രതയില്‍ കര്‍ഷക സംഘടനകള്‍

ദില്ലി: കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാഗ്രതയില്‍ കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തെ തുടര്‍ന്ന് നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടിക തയ്യാറാക്കി തുടങ്ങി. ഓഗസ്റ്റ് 19 വരെയാണ് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുക.

8 മാസം മുമ്പ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ നിയമങ്ങളിലെ ഭേദഗതിയില്‍ മാത്രം ചര്‍ച്ച എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.
ഇരുന്നൂറ് കര്‍ഷകര്‍, അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍ എന്നിവരാകും പ്രതിദിനം സമരത്തില്‍ പങ്കെടുക്കുക.

ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പൊലീസിന് കൈമാറുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. മൂന്‍കൂട്ടി നിശ്ചയിച്ചവര്‍ മാത്രമാകും പരിപാടിയില്‍ പങ്കെടുക്കുക എന്നും മാര്‍ച്ചില്‍ നുഴഞ്ഞുക്കയറി സമരം അട്ടിമറിക്കുന്നത് തടയാനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.

കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷം കണക്കിലെടുത്താണ് കര്‍ഷകരുടെ മുന്‍കരുതല്‍ നടപടി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു. ഇത് മുന്‍ നിര്‍ത്തിയാണ് മുന്‍കരുതല്‍ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button