ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനെതിരെ പോക്‌സോ കേസ്.

കണ്ണൂർ / ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ തലശേ രി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസുമായി ബന്ധ പ്പെട്ട് വിശദീകരണവുമായി സി.ഡബ്ല്യു.സി ചെയർമാൻ ഇ.ഡി ജോസഫ്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് ജോസഫിനെതിരെയുള്ള കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് സി.ഡ ബ്ല്യു.സി ചെയർമാനെതിരെ കേസെടുക്കുന്നത്. ഒക്ടോബർ 21ന് പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ കൗൺസിലിംഗിനായി തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫിസി ലെത്തിക്കുകയുണ്ടായി. കൗൺസിലിംഗിനിടെ പ്രതി പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി ഉണ്ടാകുന്നത്. രഹസ്യമൊഴി നൽകുന്നതിനിടെ പെൺകുട്ടി ഇക്കാര്യം മജിസ്ട്രേറ്റിനെ അറിയിക്കുകയുണ്ടായി. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം പൊലീസ് ഇ.ഡി ജോസഫിനെതിരെ കേസെടുക്കുകയായിരുന്നു. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നും വനിതാ കൗൺസി ലറുടെ സാന്നിധ്യത്തിലാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നുമാണ് ഇ.ഡി ജോസഫ് പറയുന്നത്. ജോലിയുടെ ഭാഗമായി കൗൺസിലിംഗ് നടത്തുക മാത്രമാണ് ചെയ്തതെന്ന് ചെയർമാൻ ഇ.ഡി ജോസഫ് പറഞ്ഞു. വനിതാ കൗൺസിലറും തനിക്കൊപ്പം ഉണ്ടായിരുന്നു. ലൈംഗിക ബന്ധം നടന്നിട്ടുണ്ടോ എന്ന് മാത്രമാണ് ഇരയായ പെൺകു ട്ടിയോട് ചോദിച്ചത്. അത് ദുർവ്യാഖ്യാനം ചെയ്യുകയാണ് ഉണ്ടായത്. കാമുകൻ അറസ്റ്റിലായതിൻ്റെ വൈരാഗ്യമായിരിക്കാം ഇതിന് പിന്നിലെന്നും മനഃപൂർവം തന്നെ കുടുക്കാനുള്ള ശ്രമമാണു ണ്ടായതെന്നും ഇ.ഡി ജോസഫ് പറയുന്നുണ്ട്.