മോശം കമന്റുകളും സന്ദേശങ്ങളും തന്റെ അച്ഛനെ വേദനിപ്പിച്ചിട്ടുണ്ട്; പക്ഷെ ഇപ്പൊ എല്ലാം തമാശയാണ്: എസ്തർ

നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന കൊച്ചു മിടുക്കിയായാണ് എസ്തർ അനിൽ. മോഹൻലാലിന്റെ ഒരു നാൾ വരും എന്ന ചിത്രത്തിലൂടെ യാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടത്. അതിനുശേഷം കോക്ടെയിൽ, വയലിൻ, ഡോക്ടർ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും തന്റെ പുത്തൻ വിശേഷങ്ങൾ പ്രേക്ഷരുടെ എസ്തർ പങ്കുവെക്കാറുണ്ട്. ചിലർ അതിനെ മോശമായും ചിത്രീ കരിക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ വന്നിരുന്ന മോശം കമന്റുകളും സന്ദേശങ്ങളും തന്റെ അച്ഛനെ വേദനിപ്പിച്ചിട്ടുണ്ടെന്ന് നടി എസ്തർ അനിൽ പറയുന്നു.
‘പണ്ടൊക്കെ എന്റെ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത് അച്ഛനായിരുന്നു. അന്നൊക്കെ ഈ സന്ദേശങ്ങളും കമന്റുകളും അദ്ദേഹത്തെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഞാനാണ് നേരിട്ട് എല്ലാം നോക്കുന്നത്. ആദ്യമൊക്കെ എനിക്കും സങ്കടം വന്നിരുന്നു. പക്ഷേ ഇപ്പോൾ അതൊക്കെ തമാശയായി’ എസ്തർ പറയുന്നു.
ദൃശ്യം 2 ഒരു കുടുംബചിത്രമാണെന്നും ത്രില്ലർ ഘടകങ്ങൾ ഉണ്ടെങ്കിലും സിനിമ പൂർണമായി അങ്ങനെയല്ലെന്നും എസ്തർ പറയുന്നു. ആദ്യത്തെ ദൃശ്യം ഷൂട്ട് ചെയ്യുന്ന സമയത്ത് താൻ ഒരുപാട് സംസാരിക്കുമെന്നാണ് അണിയറക്കാർ പറഞ്ഞിരുന്നതെങ്കിൽ ദൃശ്യം 2–ന്റെ സമയത്ത് താൻ മിണ്ടാറേ ഇല്ലെന്നായിരുന്നു അവരുടെ പരാതിയെന്ന് എസ്തർ പറയുന്നു.
ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിലും എസ്തർ അനുമോൾ എന്ന അതേ കഥാപാത്രത്തെ അവതരിപ്പിച്ചു. അടുത്തിടെ ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെ നായികയായും എസ്തർ അരങ്ങേറ്റം കുറിച്ചിരുന്നു. സന്തോഷ് ശിവൻ ചിത്രം ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 എന്നിവയാണ് ഇനി വരാനിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങൾ.