കിഫ്ബി മസാല ബോണ്ടിറക്കിയതിന് ജനത്തിന്റെ പിച്ചച്ചട്ടിയിൽ നിന്ന് കൊടുക്കേണ്ട കൊള്ള പലിശ 1045 കോടി.

തിരുവനന്തപുരം / കിഫ്ബി മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനു പോയതിനു സംസ്ഥാന സർക്കാർ കൊള്ള പലിശ കൊടുക്കേണ്ടി വരുന്നത് 1045 കോടി. കേരള ജനതയുടെ നികുതി പണത്തിൽ നിന്നും, ഖജനാവിൽ നിന്നും ഇത്രയും തുക കൊള്ള പലിശ കൊടുക്കാൻ അവസരം ഒരുക്കി തന്നത് നമ്മുടെ സാക്ഷാൽ ധന മന്ത്രി തോമസ് ഐസക് ആണ്. ഇതിനപ്പുറം പിന്നെന്ത് വേണം തോമസ് ഐസക് എന്ന മഹാനെപ്പറ്റി പറയാൻ.
മസാല ബോണ്ട് വഴി കിഫ്ബി വാങ്ങിയത് 2150 കോടി രൂപ. പലിശയടക്കം തിരിച്ചടയ്ക്കേണ്ടി വരുന്നത് 3195.23 കോടി രൂപ. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിനും മറ്റുമായി 40 കോടിയോളം രൂപയാണ് ചെലവ്. കടപ്പത്ര വിപണിയെക്കുറിച്ചു പഠിക്കാൻ 6 ഉദ്യോഗസ്ഥരെ 3 ദിവസത്തെ പരിശീലനത്തിനായി ലണ്ടനിലേക്ക് അയച്ചതിനു ചെലവ് 10.24 ലക്ഷം രൂപ. മുഖ്യമന്ത്രിയും ധനമന്ത്രിയും മറ്റും ലണ്ടനിൽ എത്തിയതിന്റെ ചെലവിനത്തിൽ ജനത്തിൽ തലയിൽ കെട്ടിവെച്ചതും വേറെ.ബാങ്കിൽ നിന്നും മറ്റും പരമാവധി 1000 കോടി രൂപയാണു വായ്പ ലഭിച്ചിരുന്നതെന്നും അതിനാലാണ് ഉയർന്ന പലിശയ്ക്കാണെങ്കിലും 2150 കോടിയിലേറെ രൂപ മസാല ബോണ്ട് വഴി സമാഹരിച്ചതെന്നുമാണു അന്നത്തെ സർക്കാർ നടത്തിയ പൊട്ട വിശദീകരണം. ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ടിറക്കി പണം സമാഹരിക്കുന്നതിനെ കിഫ്ബി യോഗത്തിൽ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസും ധന സെക്രട്ടറിയായിരുന്ന മനോജ് ജോഷിയും എതിർത്തതിന് പുല്ലിന്റെ വിലയാണ് അന്ന് ഐസക് കൽപ്പിച്ചത്. 2018 ഒക്ടോബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന 34-ാം ജനറൽ ബോഡിയിൽ 14-ാം അജൻഡയായി മസാല ബോണ്ട് ചർച്ചയ്ക്കെത്തിയപ്പോൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ബോണ്ടിറക്കി പണം സമാഹരിക്കാൻ കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം ബോർഡിന്റെ അനുമതി തേടുകയാണ് ഉണ്ടായത്. അപ്പോൾ നമ്മുടെ ധനസെക്രട്ടറി മനോജ് ജോഷി ഒരു ചോദ്യം ചോദിക്കുകയുണ്ടായി. രാജ്യത്തിനകത്തു കുറഞ്ഞ പലിശയ്ക്കു ബോണ്ടിറക്കി പണം സമാഹരിക്കാൻ കഴിയുമെന്നിരിക്കെ എന്തിന് കൂടിയ പലിശയ്ക്കു ബോണ്ടിനു ശ്രമിക്കണം. എന്നായിരുന്നു ആ ചോദ്യം. ഒപ്പം ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു, പൊതുവേ വിദേശ വിപണിയിൽ പലിശനിരക്കു കുറഞ്ഞു നിൽക്കുമ്പോൾ എന്തു കൊണ്ടാണു മസാല ബോണ്ടിന്റെ പലിശ ഇത്രമാത്രം ഉയർന്നു നിൽക്കുന്നതെന്നും ചോദിച്ചു. ബോർഡ് അംഗങ്ങളായ പ്രഫ. സുശീൽ ഖന്ന, ജെ.എൻ. ഗുപ്ത, സലിം ഗംഗാധ രൻ, ആർ.കെ. നായർ എന്നിവർ മസാല ബോണ്ടിനെ അനുകൂലിക്കു കയും ഇതിനുള്ള നടപടിയുമായി മുന്നോട്ടു പോകണമെന്നു അന്ന് നിർദേശിക്കുകയായിരുന്നു. അന്ന് മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞത് ‘പലിശ നിരക്കു കൂടിയാലും രാജ്യാന്തര വിപണിയിൽ പ്രവേശിക്കാനുള്ള ഈ അവസരം ഉപയോഗിക്കണം. ഈ ചുവടുവ യ്പ് ദീർഘകാലത്തേക്കു ഗുണം ചെയ്യും’. എന്നായിരുന്നു. സത്യം പറയട്ടെ അപ്പോൾ ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല.
വിപണിയിൽ സാഹചര്യം അനുകൂലമാകുമ്പോൾ ബോണ്ടിറക്ക ണമെന്നും യുഎസ് ഡോളർ ബോണ്ടുകളിൽ കുറഞ്ഞ പലിശയ്ക്കു പണം ലഭിക്കാൻ സാധ്യതയുണ്ടെന്നും ജെ.എൻ. ഗുപ്ത അന്ന് പറയുകയായിരുന്നു. ആഭ്യന്തര വിപണിയിൽ കോർപറേറ്റുകളുടെ കടുത്ത മത്സരമായതിനാൽ രാജ്യാന്തര വിപണിയിൽ നിന്നു പണം സ്വരൂപിക്കുന്നതാണ് ഉചിതമെന്നായിരുന്നു സലിം ഗംഗാധരന്റെ കടുത്ത നിർദേശം. എത്രയും വേഗം രാജ്യാന്തര വിപണിയിൽ മസാല ബോണ്ടിറക്കി പണം സ്വരൂപിക്കണമെന്നും ഇതു കിഫ്ബിയുടെ മികവിന്റെ അളവുകോലാകുമെന്നും ആർ.കെ.നായർ അന്ന് പറഞ്ഞു. ആഭ്യന്തര വിപണിയിൽ ബോണ്ടിറക്കാൻ ശ്രമിച്ചപ്പോൾ 10.15% ആയിരുന്നു പലിശയെന്നും കിഫ്ബിക്കു സമാനമായി ആന്ധ്രപ്രദേശ് ക്യാപിറ്റൽ ഡവലപ്മെന്റ് അതോറിറ്റി 10.72% പലിശയ്ക്കാണു ബോണ്ടിറക്കി യതെന്നും കിഫ്ബി സിഇഒ യോഗത്തിൽ വിശദീകരണവും നടത്തി. ഇതോടെ എല്ലാം പൂർത്തിയാവുകയായിരുന്നു. കേരളത്തിലെ ജനത്തിന്റെ തലയിൽ മസാല ബോണ്ടെന്ന പേരിൽ പിണറായി സർക്കാർ കൊടുംബാധ്യത അടിച്ചേൽപ്പിക്കുകയായിരുന്നു.